നാട്ടിലേക്ക് മടങ്ങുന്ന ഹാരിസ് ദേവദാസിന് കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 29 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂനിറ്റ് അംഗം ഹാരിസ് ദേവദാസിന് യാത്രയയപ്പ് നൽകി. യൂനിറ്റ് തലത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് നൗഷാദ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അനീഷ് അബൂബക്കർ ഓർമഫലകം സമ്മാനിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലമന്തോൾ, ഏരിയ സെക്രട്ടറി നിസാറുദ്ധീൻ എന്നിവർ സംസാരിച്ചു. ഹാരിസ് ദേവദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.