ബുറൈദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഉനൈസ സിറ്റി യൂനിറ്റ് സമ്മേളനത്തിെൻറ ഭാഗമായി കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചെവച്ച ജീവകാരുണ്യ പ്രവർത്തകരേയും സംഘടനകളേയും ആദരിച്ചു. 'ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും' എന്ന പ്രമേയത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം ഡോ. ലൈജു ഉദ്ഘാടനം ചെയ്തു.
കോവിഡ് ഭീതിയിൽ നിസ്സഹായരായ പ്രവാസി സമൂഹത്തെ സഹായിക്കാൻ മുന്നോട്ടുവന്ന പ്രവാസി സംഘടനകളുടെ സമയോചിതമായ ഇടപെടലുകൾ അഭിനന്ദനീയമാണെന്നും ഇതുപോലുള്ള ആദെ്ഘട്ടങ്ങളിൽ ഒരേ മനസ്സോടെ പ്രവർത്തിക്കാനുള്ള ശ്രമം തുടർന്നും ഉണ്ടാകണമെന്നും ഡോ. ലൈജു അഭിപ്രായപ്പെട്ടു.
റഷീദ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. അൽഖസീം സെൻട്രൽ ജനറൽ കൺവീനർ അഫ്സൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി. ജംഷീർ മങ്കട (കെ.എം.സി.സി), സാലി ആലപ്പുഴ (ഒ.ഐ.സി.സി), നൗഫൽ കടയ്ക്കൽ (ഖസീം പ്രവാസി സംഘം), ഹക്കീം കാഞ്ഞിരപ്പള്ളി, അഷ്റഫ് അഷ്റഫി (ഐ.സി.എഫ്), ടി.എം. ഹംസ മുസ്ലിയാർ മണ്ണാർക്കാട്, സിദ്ദീഖ് ഹാജി പുനൂർ, ബഷീര്‍ ബാലുശ്ശേരി, ബഷീര്‍ വളാഞ്ചേരി, മുസ്തഫ കൊപ്പം എന്നിവർ സംസാരിച്ചു. ഹുസൈൻ താനാളൂർ സ്വാഗതവും ഹനീഫ കാസര്‍കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.