മക്ക ഹറമിൽ നടന്ന ജുമുഅ നമസ്​കാരം

മക്ക, മദീന ഹറമുകളിൽ ആരോഗ്യ മുൻകരുതൽ നിരീക്ഷണം കർശനമാക്കി

ജിദ്ദ: മക്ക, മദീന ഹറമുകളിലും അതി​ന്‍റെ മുറ്റങ്ങളിലും ആരോഗ്യ മുൻകരുതൽ നിരീക്ഷണം ശക്തമാക്കി. ഒമിക്രോണിനെ പ്രതി​രോധിക്കാൻ രാജ്യത്തെ എല്ലായിസടങ്ങളിലും മാസ്​ക്​ ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയതിനെ തുടർന്നാണിത്​. വ്യാഴാഴ്​ച മുതൽ ഹറമുകളിൽ നമസ്​കാരങ്ങൾ പൂർണമായും സാമൂഹിക അകലം പാലിച്ചാണ്​ നടന്നത്​. ആരോഗ്യ മുൻകരുതൽ നിരീക്ഷണവും ശക്തമാക്കിയിരുന്നു. നമസ്കരിക്കാൻ ആൾക്കാർ നിൽക്കുന്ന വരികൾക്കിടയിൽ സ്​റ്റിക്കറുകൾ പതിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന് തീരുമാനം വീണ്ടും വന്നശേഷമുള്ള ആദ്യ ജുമുഅ നമസ്​കാരവും കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ്​ നടന്നത്​. ജുമുഅക്ക്​ കൂടുതലാളുകളെത്തുന്നതിനാൽ വേണ്ട ഒരുക്കങ്ങൾ ഇരുഹറം കാര്യാലയം ​വ്യാഴാഴ്​ച രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. ത്വവാഫിന്​ കൂടുതൽ പാതകൾ ഒരുക്കി. ആരോഗ്യ മുൻകരുതൽ നിരീക്ഷിക്കാനും ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്ക്​ കുടുതൽ പേരെ നിയോഗിക്കുകയും ചെയ്​തിരുന്നു.

മക്ക ഹറമിൽ ശാരിരിക അകലം പാലിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളം പൂർത്തിയാക്കിയിരുന്നതായി വക്താവ് ഹാനി ഹൈദർ പറഞ്ഞു. ആരോഗ്യ സുരക്ഷക്കായി ഹറമിനകത്തും മുറ്റങ്ങളിലും സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്​. തീർഥാടകരുടെ സഞ്ചാരം നിരീക്ഷിക്കുകയും അവർ തമ്മിലുള്ള അകലം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്​. മത്വാഫി​ലെ പാതകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. ഉംറ തീർഥാടകർ അല്ലാത്തവർക്ക് ഒന്നാം നിലയിൽ നമസ്​കരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. കിങ്​ ഫഹദ്​ ഹറം വികസന ഭാഗം പൂർണ ശേഷിയിൽ തുറന്നു കൊടുത്തിട്ടുണ്ട്​. ഫീൽഡ് ടീമുകൾ മുഴുസമയ സേവനത്തിനായുണ്ട്​.


മക്ക ഹറമും മുറ്റങ്ങളും ദിവസവും 10 തവണ അണുവിമുക്തമാക്കുന്നു. ഏകദേശം 34,000 ലിറ്റർ സ്‌റ്റെറിലൈസറുകൾ ഉപയോഗിച്ചാണ്​ എല്ലാ പ്രതലങ്ങളും തറകളും പരവതാനികളും അണുവിമുക്തമാക്കുന്നത്​​. കൈകൾ അണുവിമുക്തമാക്കാൻ 500 ഓട്ടോമാറ്റിക് ഉപകരണങ്ങളുണ്ട്​. 20 ബയോകെയർ ഉപകരണങ്ങൾ, 11​ സ്മാർട്ട് അണുനശീകരണ റോബോട്ടുകൾ, 600 ഇലക്ട്രോണിക്, മാനുവൽ സ്റ്റെറിലൈസേഷൻ പമ്പുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വക്താവ്​ പറഞ്ഞു.

കർശമനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ്​ മസ്​ജിദുന്നബവിയിലും ജുമുഅ നമസ്​കാരം നടന്നത്​. മസ്​ജിദുന്നബവിയിൽ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ മസ്​ജിദുന്നവബി കാര്യാലയം വ്യക്തമാക്കി. വിവിധ സർക്കാർ ഏജൻസികളുമായും മസ്​ജിദുന്നബവിയിലെ സുരക്ഷാ, ആരോഗ്യ വകുപ്പുകളുമായും ഏകോപിച്ചാണ്​ ആരോഗ്യ മുൻകരുതൽ നടപ്പാക്കിയിരിക്കുന്നത്​​​. മസ്​ജിദുന്നബവിയിലെത്തുന്നവർ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മസ്​ജിദുന്നബവി കാര്യാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Health precautions tightened in the Mecca and Medina haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.