ഹജ്ജ്​ ആരോഗ്യ പദ്ധതികളുടെ വിജയം ആരോഗ്യ മന്ത്രി പ്രഖ്യാപിക്കുന്നു 

ഹജ്ജിലെ ആരോഗ്യ പദ്ധതികൾ വിജയകരം - മന്ത്രി

ജിദ്ദ: ഈ വർഷത്തെ ഹജ്ജിലെ ആരോഗ്യ പദ്ധതികൾ വിജയകരമായതായി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ വ്യക്തമാക്കി. മിനയിലെ എമർജൻസി ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിൽ നിന്നെല്ലാം അന്തരീക്ഷം മുക്തമായിരുന്നു. ദൈവത്തിെൻറ കൃപയാലും സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും പിന്തുണയുടെയും ഫലമായാണ് ഈ സാഹചര്യമൊരുങ്ങിയത്. . പുണ്യസ്ഥലങ്ങളിൽ 230 ലധികം ആരോഗ്യകേന്ദ്രങ്ങൾ തീർഥാടകർക്കുവേണ്ടി പ്രവർത്തിച്ചു. ആരോഗ്യസേവനങ്ങൾ ലഭിച്ച തീർഥാടകരുടെ എണ്ണം 1,30,000 കവിഞ്ഞെന്നും 10 ഓപൺ ഹാർട്ട് സർജറികൾ, 187 കാർഡിയാക് കത്തീറ്ററുകൾ എന്നിവ നടത്തിയെന്നും മന്ത്രി പറഞ്ഞു. 447 പേർക്ക് ഡയാലിസിസ് നടത്തി. 2000ത്തിലധികം തീർഥാടകർക്ക് വെർച്വൽ ഹെൽത്ത് ആശുപത്രി വഴി വൈദ്യസേവനം നൽകി. 25,000ത്തിലധികം ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും 2,000 സന്നദ്ധപ്രവർത്തകരും സേവനത്തിൽ പങ്കാളികളായി. എയർ ആംബുലൻസ് സേവനം നൽകി സൗദി റെഡ് ക്രസൻറ് അതോറിറ്റി അടിയന്തര സാഹചര്യങ്ങളിൽ പിന്തുണ നൽകിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ പരിമിതമായ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 38 ആണ്. എന്നാൽ, ഇവരുമായി സമ്പർക്കം പുലർത്തിയവരിൽ കോവിഡ് കണ്ടെത്തിയിട്ടുമില്ല. ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് അവ കൈകാര്യം ചെയ്തതായും കോവിഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പറഞ്ഞു.   

Tags:    
News Summary - Health projects in Hajj successful - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.