ജിസാൻ: സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതത്തെതുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി.
വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വർഷമായി റാബഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു. കെ.എം.സി.സി വേദികളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം.
കോമുഹാജിയുടെ ആകസ്മികമായ വിയോഗം ജിസാൻ കെ.എം.സി.സിക്ക് തീരാനഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു. ഭാര്യ: ഷമീമ മണ്ണിങ്ങൽ. മക്കൾ: മുഹമ്മദ് യാസീൻ (ദുബൈ), മുഹമ്മദ് അഞ്ചൽ, ഫാത്തിമ ഷെൻസ.
പിതാവ്: പരേതനായ പരുത്തികുന്നൻ മുഹമ്മദ് ഹാജി. മാതാവ്: ഉണ്ണി പാത്തുമ്മ അഞ്ചുകണ്ടൻ (എടരിക്കോട് മുൻ പഞ്ചയത്ത് പ്രസിഡന്റ്), സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഇഖ്ബാൽ, പി.കെ. റംല, പി.കെ. സജിന, പി.കെ. ബുഷ്‌റ മോൾ. മയ്യിത്ത് സബിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.