റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സിന്ധു, മകൾ: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചു.
ചൊവ്വാഴ്ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.