‘ഹിജ്റയുടെ സന്ദേശം’ എന്ന വിഷയത്തിൽ തനിമ അസീർ സംഘടിപ്പിച്ച പരിപാടി ഈസ ഉളിയിൽ ഉദ്ഘാടനം ചെയ്യുന്നു
ഖമീസ് മുശൈത്ത്: ‘ഹിജ്റയുടെ സന്ദേശം’ എന്ന വിഷയത്തിൽ തനിമ അസീർ പ്രഭാഷണം സംഘടിപ്പിച്ചു. ഈസ ഉളിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം കരുനാഗപ്പിള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി വിഷയാവതരണം നടത്തി. ഓരോ ഹിജ്റ വർഷത്തിന്റെ ആരംഭവും സമൂഹത്തിനു നൽകുന്ന പാഠം ഏതൊരു കാര്യത്തിനും ആസൂത്രണം ആവശ്യമാണെന്ന പ്രവാചക അധ്യാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സ്രഷ്ടാവിന്റെ കൽപന പ്രകാരം ജനിച്ചുവളർന്ന നാടും വീടും വിട്ട് ഹിജ്റ പോകുന്ന പ്രവാചകൻ തന്റെ കഴിവിൽപെട്ട സകല മുൻകരുതലുകളും എടുത്തിട്ടാണ് യാത്രക്കൊരുങ്ങിയത്. ഇസ്ലാമിന്റെ വിജയത്തിന് പ്രധാനപ്പെട്ട ഒന്നായിരുന്നു മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായനം.
വിശ്വാസിസമൂഹം കാര്യങ്ങൾ ദൈവത്തിനുമേൽ ഭരമേൽപിക്കുന്നതിനു മുമ്പുതന്നെ തന്നാൽ കഴിയുന്ന മുന്നൊരുക്കം നടത്തേണ്ടുന്ന മുന്നറിയിപ്പുകൂടിയാണ് ഹിജ്റ നൽകുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് തേങ്ങാപട്ടണം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.