2034 ഫി​ഫ ലോ​ക​ക​പ്പി​നാ​യി സൗ​ദി​യി​ലൊ​രു​ങ്ങൂ​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്ന്

2034 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം: സൗ​ദി​യി​ൽ ഒ​രു​ങ്ങു​ന്ന​ത് 2,30,000 ഹോ​ട്ട​ൽ മു​റി​ക​ൾ

റി​യാ​ദ്​: 2034 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ൽ 2,30,000 ഹോ​ട്ട​ൽ മു​റി​ക​ളു​മെ​ന്ന് സൗ​ദി ഇ​ക്ക​ണോ​മി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗം ഡോ. ​​​അ​ബ്​​ദു​ല്ല അ​ൽ മ​ഗ്‌​ലൂ​ത്ത് പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന റി​യാ​ദ്, ജി​ദ്ദ, അ​ൽ ഖോ​ബാ​ർ, അ​ബ​​ഹ, നി​യോം ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ഇ​ത്ര​യും ഹോ​ട്ട​ൽ മു​റി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലു​ള്ള ഈ ​നി​ക്ഷേ​പം സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള സൗ​ദി​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ൽ മ​ഗ്​​ലൂ​ത്ത്​ പ​റ​ഞ്ഞു.

സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2034 ലോ​ക​ക​പ്പ്​ ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലെ അ​സാ​ധാ​ര​ണ​വും അ​ഭൂ​ത​പൂ​ർ​വ​വു​മാ​യ ടൂ​ർ​ണ​മെ​ന്‍റാ​യി​രി​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ ശ​ക്തി​യും ക​ഴി​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യാ​വും ഇ​തൊ​രു​ങ്ങു​ക. റി​യാ​ദ്, അ​ൽ ഖോ​ബാ​ർ, ജി​ദ്ദ, നി​യോം, അ​ബ​​ഹ എ​ന്നീ അ​ഞ്ച്​ ന​ഗ​ര​ങ്ങ​ളി​ലാ​യി 15 ലോ​കോ​ത്ത​ര സ്​​റ്റേ​ഡി​യ​ങ്ങ​ൾ പു​തു​താ​യി നി​ർ​മി​ക്കു​ക​യോ ന​വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ മ​റ്റ് 10​ സ്ഥ​ല​ങ്ങ​ളും ലോ​ക​ക​പ്പി​നാ​യി ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ​മ​ഗ്​​ലൂ​ത്ത്​ പ​റ​ഞ്ഞു.

2034 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. 16 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ക​ളി​ക്കാ​രും ആ​രാ​ധ​ക​രും അ​സാ​ധാ​ര​ണ​മാ​യ ഒ​രു സം​ഭ​വ​മാ​യി​രി​ക്കും. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചി​ല​ത് നി​ർ​മി​ക്കാ​നും മ​റ്റു​ള്ള​വ ന​വീ​ക​രി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ സൗ​ദി ഒ​രു ആ​ഗോ​ള കാ​യി​ക​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കും.

ഫു​ട്​​ബാ​ൾ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ക​യും രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​ർ​ക്ക് പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കു​ക​യും ചെ​യ്യും. അ​ഞ്ച് ആ​തി​ഥേ​യ ന​ഗ​ര​ങ്ങ​ളി​ൽ ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​നാ​യി ര​ണ്ട് നി​ർ​ദി​ഷ്​​ട സ്ഥ​ല​ങ്ങ​ളു​ണ്ടാ​കും. ടീം ​ബേ​സ് ക്യാ​മ്പു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി 10​ ഹോ​സ്​​റ്റ്​ സൈ​റ്റു​ക​ൾ കൂ​ടി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​രാ​ധ​ക​രു​ടെ​യും പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ​യും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ ശൃം​ഖ​ല​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി വ​രു​ക​യാ​ണെ​ന്നും അ​ൽ​മ​ഗ്​​ലൂ​ത്ത്​ പ​റ​ഞ്ഞു.

ആ​ഗോ​ള ഇ​വ​ന്‍റി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നു​ള്ള ഫ​യ​ൽ വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ​യും എ​ല്ലാ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളു​ടെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും സൗ​ദി അ​റേ​ബ്യ 10​ വ​ർ​ഷ​ത്തെ യാ​ത്ര ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2034 ലോ​ക​ക​പ്പി​​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സൗ​ദി പ്ര​തി​ജ്ഞ​യെ​ടു​ത്തി​രി​ക്കു​ന്നു. ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ൽ​മ​ഗ്​​ലൂ​ത്ത്​ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ്​ ടൂ​റി​സം ചെ​ല​വു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും സൗ​ദി​യി​ലെ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും സൗ​ദി അ​റേ​ബ്യ സ​മ​ർ​പ്പി​ച്ച ഫ​യ​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ൽ​മ​ഗ്​​ലൂ​ത്ത്​ പ​റ​ഞ്ഞു.

Tags:    
News Summary - Hosting the 2034 World Cup: Saudi Arabia to have 2,30,000 hotel rooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.