ജിദ്ദ: ജിദ്ദക്കു സമീപമുള്ള പെട്രോൾ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ച് സൗദി അറേബ്യ. െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരംപ്രതിനിധി അംബാസഡർ അബ്ദുല്ല യഹ്യ അൽമുഅ്ലമി സഭയുടെ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിനും സുരക്ഷ സമിതി പ്രസിഡൻറ് അംബാസഡർ ഇംഗ റോണ്ട കിങ്ങിനും ഇൗ വിഷയം ഉന്നയിച്ച് കത്തുകളയച്ചു. സൗദി ഗവൺമെൻറിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്നും ഇറാൻ പിന്തുണയുള്ള ഹൂതികളാണ് ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും യു.എൻ പ്രതിനിധി കത്തിൽ സൂചിപ്പിച്ചു.
സൗദി അറേബ്യയെയും യമൻ ജനതയെയും ലക്ഷ്യംവെച്ചുള്ള ഭീകരപ്രവർത്തനങ്ങൾ ഹൂതികൾ തുടരുകയാണ്. യമനിൽ സമഗ്രമായൊരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള െഎക്യരാഷ്ട്ര സഭയുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഇളക്കിവിടാനുമുള്ള ശ്രമങ്ങളുടെ വ്യക്തമായ തെളിവുകളാണിത്. ആഗോള ഉൗർജ സുരക്ഷക്കും യമനിൽ െഎക്യരാഷ്ട്രസഭയുടെ രാഷ്ട്രീയ പരിഹാര പ്രകിയ, പ്രാദേശിക സുരക്ഷ എന്നിവക്കുമെതിരായ ഹൂതി ഭീകരസേനയുടെ ഭീഷണി തടയാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സുരക്ഷാ കൗൺസിലിനോട് യു.എൻ. പ്രതിനിധി അൽമുഅ്ലമി അഭ്യർഥിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യ അതിെൻറ ഭൂമിയെയും പൗരന്മാരെയും ഇത്തരം ഭീകരാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും പാഴാക്കില്ല. ഇൗ കത്ത് സുരക്ഷ കൗൺസിലിെൻറ ഒൗദ്യോഗിക രേഖയായി പ്രചരിപ്പിക്കണമെന്നും അൽമുഅ്ലമി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.