ജുബൈൽ : ഹുറൂബിലുള്ള പ്രവാസികൾക്ക് പൊതുമാപ്പിൽ നാടണയുന്നതിന് ജുബൈൽ ജവാസാത് ഓഫീസിൽ നടപടി തുടങ്ങി. ഇഖാമ നമ്പറും എംബസി വിതരണം ചെയ്യുന്ന എമർജൻസി സർട്ടിഫിക്കറ്റുമായി എത്തിയാൽ എത്രയും വേഗത്തിൽ ഔട്ട് പാസ്സ് നൽകുമെന്ന് ജവാസാത്ത് മേധാവി അബ്ദുല്ല മുഹമ്മദ് അൽബശീർ അറിയിച്ചു. ഇതിനായി അപോയിൻറ്മെൻറ് എടുക്കേണ്ടതില്ല. എന്നാൽ ഇഖാമ നമ്പർ ഇല്ലാത്തവർക്ക് ഈ സേവനം ലഭ്യമാകില്ല. നിലവിൽ കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് പുറമെ അൽഅഹ്സ, ഹാഫർഅൽ ബാതിൻ, ഖഫ്ജി, ജുബൈൽ എന്നിവിടങ്ങളിൽ ഔട്ട് പാസ്സ് വിതരണം ആരംഭിച്ചിട്ടുണ്ട്. ദമ്മാമിൽ 91 ലെ ഡീപോർട്ടഷൻ സെൻ്ററിലും ബാക്കി എല്ലായിടത്തും ജവാസത്തിലുമാണ് ഔട്ട് പാസ്സ് നൽകുന്നത്. ജുബൈൽ ഒഴികെയുള്ള സ്ഥലങ്ങളിൽ നേരത്തെ എടുത്ത അപോയിൻറ്മെൻറ് അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് തിരക്ക് കാരണം അപോയിൻറ്മെൻറ് ലഭിക്കുന്നില്ല എന്ന് റിപ്പോർട്ടുണ്ട്.
ജുബൈലിൽ അപോയിൻറ്മെൻറ് എടുക്കാനുള്ള സംവിധാനമില്ല. നേരിട്ട് ചെന്നാൽ അന്ന് തന്നെ ഔട്ട്പാസ് നൽകും. അബ്ദുല്ല മുഹമ്മദ് അൽബശീർ െൻ്റ നേതൃത്വത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് പൊതുമാപ്പ് വിഷയത്തിൽ ഉള്ളതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ജുബൈലിൽ പൊതുമാപ്പ് ആവശ്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച കാര്യമായ കുറവനുണ്ടായിരുന്നു. ഈ ആഴ്ച നേരിയ തോതിൽ വർധിച്ചിട്ടുണ്ട് . ആവശ്യക്കാരുടെ തിരക്ക് കുറഞ്ഞതോടെ പ്രവർത്തനം നിർത്തിവെക്കാനുള്ള വി.എഫ്.എസിെൻ്റ തീരുമാനം തത്കാലം നീട്ടിവെച്ചിരിക്കുകയാണ്. ഈ ആഴ്ചയിൽ ഒരാഴ്ചയിൽ 30 ഓളം പൊതുമാപ്പ് അപേക്ഷകർ ഇ.സി എടുക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.