ബുറൈദ: രോഗബാധിതരായി നാട്ടിൽ ചികിത്സയിൽ കഴിയുന്ന ബുറൈദ കേരള മാർക്കറ്റിലെ മുൻ ജീവനക്കാരനും കോഴിക്കോട് സ്വദേശിയുമായ റഷീദിനും ഭാര്യക്കുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖസീം സെൻട്രൽ കമ്മിറ്റി സമാഹരിച്ച ചികിത്സ സഹായ ഫണ്ട് കൈമാറി.
1,11,111 രൂപയുടെ ധനസഹായം സെൻട്രൽ പ്രസിഡന്റ് അബു നവാസ് മുസ്ലിയാരും ക്ഷേമകാര്യ വിഭാഗം സെക്രട്ടറി മൻസൂർ ഹാജി കൊല്ലവും ചേർന്ന് കുടുംബ സഹായ സമിതി ചെയർമാൻ ശരീഫ് തലയാട്, ബഷീർ വെള്ളില, നിഷാദ് പാലക്കാട്, സുധീർ കായംകുളം എന്നിവർക്ക് കൈമാറി. അബൂ സ്വാലിഹ് മുസ്ലിയാർ, ശിഹാബ് മുക്കം, ശറഫുദ്ദീൻ വാണിയമ്പലം, ശറഫുദ്ദീൻ ഓമശ്ശേരി, നൗഫൽ മണ്ണാർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.