കേളി ബദീഅ ഏരിയ ജനകീയ ഇഫ്താർ സംഗമം
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരത്തിൽപരം ആളുകൾ പങ്കാളികളായി.
ബദീഅ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ കെ.എൻ. ഷാജി, കൺവീനർ ജർനെറ്റ് നെൽസൺ, ട്രഷറർ പ്രസാദ് വഞ്ചിപ്പുര, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീർ കുന്നത്ത്, രഞ്ജിത്ത് സുകുമാരൻ, നിയാസ് സുവൈദി, പബ്ലിസിറ്റി കൺവീനർ ജിഷ്ണു മഹദൂദ്, വളന്റിയർ ക്യാപ്റ്റൻ ശൈഖ് മൊയ്തീൻ, ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, പ്രസിഡന്റ് അലി കാക്കഞ്ചേരി, ട്രഷറർ മുസ്തഫ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത്, കേന്ദ്ര ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ജീവകാരുണ്യ ചെയർമാൻ മധു എടപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.