ജിദ്ദ ശറഫിയ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ ഇഫ്താർ
ജിദ്ദ: മലയാളികളുടെ സംഗമ കേന്ദ്രമായ ജിദ്ദ ശറഫിയ്യയിൽ ഒരുമയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹിത സന്ദേശമായി സംഘടിപ്പിച്ച ശറഫിയ മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞ എട്ട് വർഷങ്ങളായി പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും മുൻകൈയെടുത്ത് നടത്തുന്ന ജനകീയ ഇഫ്താറിൽ ജനപങ്കാളിത്തം വർധിക്കുകയാണ്. ഏകദേശം 4,000 ത്തോളം പേരാണ് ഇഫ്താറിൽ സംബന്ധിച്ചത്.
പ്രദേശത്തെ മലയാളി കച്ചവട ഉടമകളും സ്ഥാപനങ്ങളിലെ ജോലിക്കാരും കലാ, കായിക, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകരും എല്ലാം ഒന്നിച്ചു ഒരുമയോടെ കൈകോര്‍ത്താണ് ജനകീയ ഇഫ്താറിന് ആതിഥ്യമരുളിയത്.
ബേബി നീലാമ്പ്ര, മുജീബ് റീഗൾ, ഫിറോസ് ചെറുകോട്, ചെറി മഞ്ചേരി, അൻവർ കരിപ്പ, ഹനീഫ കടമ്പോട്ട്, സൈഫുദ്ധീൻ വാഴയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് മറ്റു നിരവധി പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.