ശൈഖ് മഹ്മൂദ് ഖലീൽ അൽഖാരിഅ് 

ഖിബ്ലതൈൻ പള്ളി ഇമാം അന്തരിച്ചു

മദീന: മദീനയിലെ ഖിബ്ലതൈൻ പള്ളി ഇമാം ശൈഖ് മഹ്മൂദ് ഖലീൽ അൽ-ഖാരിഅ് അന്തരിച്ചു. രോഗബാധിതനായി ചികിത്സലായിരുന്നു. മസ്ജിദുന്നബവിയിലെ മുൻ ഇമാം കൂടിയാണ്.

നിലവിൽ അറിയപ്പെട്ട ഖുർആൻ പാരായണ പ്രമുഖരിൽ ഒരാളാണ് ശൈഖ് മഹ്മൂദ് ഖലീൽ. ഖുബാഅ്, മീഖാത് പള്ളികളിൽ ഇമാമായിട്ടുണ്ട്. 1975ൽ മദീനയിലാണ് ജനനം. 10-ാമത്തെ വയസ്സിൽ ഖുർആൻ മനഃപാഠമാക്കി.

ഖുർആൻ പഠനത്തിൽ ഉന്നത ബിരുദങ്ങളും ഇസ്ലാമിക പഠനത്തിൽ ബാച്ച്ലർ ബിരുദവും നേടി. പിതാവ് ശൈഖ് ഖലീൽ അൽഖാരിഅ് ഇരുഹറമുകളിലെ ഇമാമുകളിലൊരാളായിരുന്നു. ശൈഖ് മഹ്മൂദ് അൽഖാരിഇന്റെ മരണത്തിൽ മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖും നിരവധി മതപണ്ഡിതന്മാരും അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Imam of Qiblatain Mosque dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.