ജുബൈലിലെ സാമൂഹിക പ്രവര്ത്തകൻ നൂഹ് പാപ്പിനിശ്ശേരിക്ക്
ഐ.എം.സി.സിയുടെ ഉപഹാരം എൻ. സനിൽകുമാർ കൈമാറുന്നു
ജുബൈൽ: സൗദി ഐ.എം.സി.സി ജുബൈൽ യൂനിറ്റ് ‘സെക്കുലർ ഇന്ത്യ’ കാമ്പയിന്റെ ഭാഗമായി ഇഫ്താർ സംഗമവും സുലൈമാൻ സേട്ട് അനുസ്മരണവും സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി ചെയര്മാന് ഡോ. ജൗഷീദ് ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ അധ്യക്ഷത വഹിച്ചു. ദീർഘകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതിനിധിയായി ജീവിതാവസാനം വരെ പ്രവർത്തിക്കുകയും മൂന്നരപതിറ്റാണ്ട് പാർലമെൻറ് അംഗമായിരുന്നിട്ടും വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ ആദർശനിഷ്ഠ പുലർത്തിയ നേതാവായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട് എന്ന് യോഗം അനുസ്മരിച്ചു.
ഐ.എൻ.എൽ നേതൃത്വത്തില്‍ നടക്കുന്ന സെക്കുലർ ഇന്ത്യ ക്യാമ്പയിന് സംഗമത്തിൽ പങ്കെടുത്തവർ ഐക്യദാര്‍ഢ്യമർപ്പിച്ചു. പ്രവാസലോകത്ത് നാലു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജുബൈലിലെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനും വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ സംഘാടകനുമായ നൂഹ് പാപ്പിനിശ്ശേരി, സൗദി സന്ദർശനം നടത്തുന്ന ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം ബഷീർ അഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന് സനൽകുമാർ, അബ്ദുൽ കരീം പയമ്പ്ര എന്നിവര്‍ ഇരുവർക്കും ഫലകം സമർപ്പിച്ചു.
പി.കെ. നൗഷാദ്, ഫാറൂഖ് സ്വലാഹി, ജയന് തച്ചമ്പാറ, ഷരീഫ് മണ്ണൂര്‍, ഉണ്ണി ഷാനവാസ്, അഷ്റഫ് കൊടുങ്ങല്ലൂർ, ഷംസുദ്ദീന് പള്ളിയാളി, ഷിഹാബ് കായംകുളം, ഫൈസല്‍ കോട്ടയം, പി.വി. അബ്ദുൽ റഊഫ്, നിസാം യാകൂബലി, സുബൈർ നടുത്തൊടിമണ്ണിൽ, സലിം ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജലീൽ കരീറ്റിപ്പറമ്പ്, അബ്ദുല്ലത്തീഫ്, നാസർ തിരൂര്‍, അഫ്സൽ റഹ്മാൻ, പി. നിഹാൽ, അജ്മൽ പൊന്നാട് തുടങ്ങിയവർ നേതൃത്വം നൽകി.
കാമ്പയിന്റെ ഭാഗമായി ജുബൈൽ കോർണീഷിൽ സംഘടിപ്പിച്ച ഫാമിലി ഇഫ്താറിന് മുഹ്സിന നവാഫ്, പി. ഫഹീമ, ഷീജ അനസ്, ഷംന ഷാഹിദ് എന്നിവര്‍ നേതൃത്വം നല്കി. ഒ.സി. നവാഫ് സ്വാഗതവും ഹംസ കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.