ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ല പ്രവാസി സൗഹൃദങ്ങളുടെ കൂട്ടയ്മയിൽ ഈ മാസം 23, 24 തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കൊല്ലം ജില്ല പ്രീമിയർ ലീഗ് സീസൺ ടൂവിെൻറ ജഴ്സി പ്രകാശനം ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്നു. സംഘാടക സമിതി അംഗങ്ങളുടെയും മത്സരത്തിൽ പങ്കെടുക്കുന്ന ഭരണിക്കാവ് എം.ജി.സി, അവനൂർ ബ്ലാസ്റ്റേഴ്സ്, കൊല്ലൂർവിള നൈറ്റ് റൈഡേഴ്സ്, കൊട്ടാരക്കര ഇലവൻ സ്റ്റാഴ്സ്, കരുനാഗപ്പള്ളി ഹിറ്റേഴ്സ്, അഷ്ടമുടി വാരിയേഴ്സ്, കടക്കൽ ചലഞ്ചേഴ്സ്, കടവൂർ വാരിയേഴ്സ് എന്നീ എട്ടു ടീമുകളുടെ ക്യാപ്റ്റന്മാർ, മാനേജർമാർ, ടീം ഓണറർമാർ, എക്സിക്യുട്ടിവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പത്രപ്രവർത്തകൻ ഹബീബ് ഏലംകുളം, ബദർ അൽറാബി മെഡിക്കൽ സെൻറർ ഒാപറേഷൻ മാനേജർ ബിജു കല്ലുമല എന്നിവർ ചേർന്ന് കെ.പി.എൽ ചെയർമാൻ സുരേഷ് റാവുത്തർക്ക് കൈമാറി ജഴ്സി പ്രകാശനം ചെയ്തു. ചെയർമാൻ സുരേഷ് റാവുത്തർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സലിം ഷാഹുദ്ദീൻ ടൂർണമെൻറ് സംബന്ധിച്ച് വിശദീകരിച്ചു. കെ.പി.എൽ മത്സരത്തിനു ശേഷം കൊല്ലം പ്രവാസികളായ കായിക പ്രേമികളെ ഉൾപ്പെടുത്തി കൊല്ലം ജില്ല പ്രവാസി സ്പോർട്സ് അസോസിയേഷന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ സുരേഷ് റാവുത്തർ അറിയിച്ചു. സിദ്ദു കൊല്ലം, ബിജു, സിയാദ്, ഹുസൈൻ പറമ്പിൽ, അനസ് ബഷീർ, നജീം ബഷീർ, രാജേഷ് ഖാൻ, ഷാൻ കാസിം, നിഷാദ്, ഷംനാദ്, സിജോ എന്നിവർ സംസാരിച്ചു. നൗഷാദ് തഴവ, മുഹമ്മദ് തസീബ്, ഷൈജു വിളയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.