റിയാദ്: സ്ത്രീകളെ ലക്ഷ്യമിട്ട് സൂഖുകൾക്കു സമീപം കറങ്ങി പിടിച്ചുപറി നടത്തിയിരുന്ന സംഘത്തെ റിയാദിൽ പൊലീസ് പിടികൂടി. ഒമ്പതംഗ സംഘമാണ് വലയിലായത്.
രണ്ടു സൗദി യുവാക്കളും അനധികൃത താമസക്കാരായ ഏഴു യമനികളുമാണ് പ്രതികൾ. റിയാദ് നഗരത്തിലെ വിവിധ സൂഖുകളിൽ സ്ത്രീകൾക്ക് പേടിസ്വപ്നമായി മാറിയിരുന്നു ഇൗ സംഘം. ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പഴ്സുകളും തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയാണ് സംഘം ചെയ്തിരുന്നത്.
സൂഖുകളിലെത്തുന്ന സ്ത്രീകളെയാണ് സംഘം പ്രധാനമായും നോട്ടമിട്ടിരുന്നത്. ബത്ഹ, ഇസ്കാന്‍, ദീര, മൻഫുഅ, അസീസിയ ഡിസ്ട്രിക്റ്റുകളില്‍ ഇതേ രീതിയില്‍ 17 പിടിച്ചുപറികൾ നടത്തിയതായി ചോദ്യംചെയ്യലില്‍ സംഘം പൊലീസിനോട് സമ്മതിച്ചു. ആകെ 33,000ത്തോളം റിയാലാണ് സംഘം കൈക്കലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.