പു​തി​യ ഉം​റ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി​യി​ലെ​ത്തി​യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ 

ഉംറ വിസയുടെ എണ്ണത്തിൽ വർധന

ജിദ്ദ: 10 മാസത്തിലേറെ നീളുന്ന പുതിയ ഉംറ സീസണിന്റെ തുടക്കത്തിൽതന്നെ, അനുവദിക്കുന്ന വിസകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം. മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസ നൽകി.

അപേക്ഷ സ്വീകരിക്കാൻ തുടങ്ങി രണ്ടാഴ്ചക്കിടയിൽ നൽകിയ വിസയുടെ എണ്ണം 20,000 കവിഞ്ഞിട്ടുണ്ട്. രാജ്യത്തേക്ക് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം വികസിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിന്റെയും ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെയും സഹായത്താലാണ് വിസ, എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദേശത്തുനിന്ന് വരാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴി വിസക്ക് അപേക്ഷിക്കാനാവും.

ഓൺലൈനായി തന്നെ പണമടക്കാനും കഴിയും. വിസ ലഭിച്ചതിന് ശേഷം ഉംറ നിർവഹിക്കുന്നതിനും മദീനയിലെ റൗദ സന്ദർശിക്കുന്നതിനുമുള്ള തീയതികൾ ബുക്കുചെയ്യുന്നതിന് 'ഇഅ്തമർന' ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയതായും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Increase in number of Umrah visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.