റിയാദ്: ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്ററും പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോറത്തിന്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിവിധ ഗവൺമെന്റ് ആശുപത്രികളുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
കോവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കാൻ തയാറായ ഫോറം പ്രവർത്തകരെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ മേധാവി ഡോക്ടർ സയീദ് അഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നഴ്സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ്റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റർ മരിയാ കെലിന് അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം ബത്ഹ ഏരിയ നേതൃത്വങ്ങളായ ഹാരീസ് മണ്ണാർക്കാട്, അബ്ദുൽ വഹാബ് കരുവാരകുണ്ട്, ഷെഫീഖ് കുറ്റിപ്പുറം, ശരീഫ് ശിവപുരം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.