ദമ്മാം: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ പൗരസഭ സംഘടിപ്പിച്ചു. അൽ ബാദിയ, സ്റ്റേഡിയം സെക്ടറുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോ. മഹ്മൂദ് മൂത്തേടം ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻറ് മുസ്തഫ മുക്കൂട് പ്രമേയ പ്രഭാഷണം നടത്തി.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സമഭാവനയിലൂടെ അപരത്വനിർമിതിയെ ചെറുക്കാനും ഇത്തരം ഒത്തുചേരലിന് കഴിയുമെന്നും സംഗമത്തിൽ സംബന്ധിച്ചവർ പറഞ്ഞു.
ദമ്മാം ബേലീഫ് ഓഡിറ്റോറിയത്തിൽ നടന്ന പൗരസഭയിൽ സലീം ഓലപ്പീടിക, ബഷീർ ഹാജി കോഴിക്കോട്, മുനീർ തോട്ടട, അബ്ദുല്ലാഹ് വിളയിൽ, മുഹമ്മദ് റഫീഖ് ചെർപ്പുളശ്ശേരി എന്നിവർ പങ്കെടുത്തു. പ്രൊവിൻസ് സെക്രട്ടറി അഹ്മദ് നിസാമി മോഡറേറ്ററായിരുന്നു. സെക്ടർ സെക്രട്ടറി ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും നൗഷാദ് മുയ്യം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.