ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് തുടങ്ങി

ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഫെസ്റ്റ് തുടങ്ങി

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമാക്കി ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലുലു ഇന്ത്യ ഫെസ്റ്റ് 2025 തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ രുചികളും ഉല്‍പന്നങ്ങളും സാംസ്‌കാരിക ആഘോഷങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റ് ജനുവരി 30ന് അവസാനിക്കും.

റിയാദ് മുറബ്ബ അവന്യു മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പര്‍പ്പിള്‍ കാര്‍പെറ്റ് വിരിച്ചും പൂച്ചെണ്ടും പരമ്പരാഗത പുഷ്പമാലയും നല്‍കിയാണ് അംബാസഡറെ സ്വീകരിച്ചത്.

10 സംസ്ഥാനങ്ങളുടെ പാചക വൈവിധ്യങ്ങള്‍ ആസ്വദിച്ചും വിഭവങ്ങൾ വിശദീകരിക്കുന്ന റോബോട്ടുകളുമായി സംവദിച്ചും അതിഥികള്‍ ഇന്ത്യന്‍ ഫെസ്റ്റ് ചുറ്റിക്കണ്ടു. എ.പി.ഇ.ഡി.എയുമായി സഹകരിച്ച് ഓര്‍ഗാനിക് ഉല്‍പന്നങ്ങളും ഫെസ്റ്റിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫ്രഷ് ഇന്ത്യന്‍ പഴങ്ങളും പച്ചക്കറികളും ഇരു രാജ്യങ്ങളുടെയും വിഭവങ്ങളും നിരത്തിയ മേളയില്‍ സൗദി ഷെഫുമാരുടെ ലൈവ് കുക്കിങ്ങും ആകര്‍ഷകമാണ്.

ഇന്ത്യയുടെയും സൗദിയുടെയും സാംസ്‌കാരിക സമന്വയം വിളിച്ചറിയിച്ച് ഇന്ത്യന്‍ ഡാന്‍സ് പ്രദര്‍ശനവുമുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഘോഷമാണ് ഈ ഉത്സവം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും സാംസ്‌കാരിക ബന്ധങ്ങളെയും എങ്ങനെ ബഹുമാനിക്കാമെന്നതിനും ഇരു രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ധാരണയും വളര്‍ത്തിയെടുക്കാമെന്നതിനും ലുലു ഇന്ത്യ ഫെസ്റ്റ് ഉദാഹരണമാണമെന്ന് അംബാസഡര്‍ പറഞ്ഞു.

ലുലു ഇന്ത്യ ഫെസ്റ്റ് ഇന്ത്യന്‍ പൈതൃകത്തിന്റെ ആഘോഷവും സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ വളര്‍ന്നുവരുന്ന പങ്കാളിത്തത്തിന്റെ പ്രതീകവുമാണണെന്ന് ഇന്ത്യന്‍ ഫെസ്റ്റെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഫെസ്റ്റ് വഴി വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Indian Fest begins at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.