ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ ഫിത്റ സ്ഥാപനത്തിന്റെ ഈ വർഷത്തെ വാർഷികം വിപുലപരിപാടികളോടെ ആഘോഷിച്ചു. സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബിഗിനർ, ലെവൽ വൺ വിഭാഗങ്ങളിലായി വിവിധയിനം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ലെവൽ വൺ തലത്തിൽ ഹിഫ്ദ്, ഇംഗ്ലീഷ് ആംഗ്യപ്പാട്ട്, അറബിക് പദ്യപാരായണം, കളറിങ് എന്നിവയും ബിഗിനർ തലത്തിൽ ഹിഫ്ദ്, കളറിങ് എന്നിവയും മത്സരയിനങ്ങളായിരുന്നു.
ബിഗിനർ വിദ്യാർഥികൾ അവതരിപ്പിച്ച ഹദിയ പ്രസന്റേഷൻ, അറബിക് നശീത്, ഫത്ഹുറഹ്മാൻ റീഡിങ് വിത്ത് തഹജ്ജി എന്നിവയും ലെവൽ വൺ വിദ്യാർഥികൾ അവതരിപ്പിച്ച അദ്കാർ, ഹദീസ് പ്രസന്റേഷൻ, ഇംഗ്ലീഷ് ആംഗ്യപ്പാട്ട്, സ്കിറ്റ്, ഫത്ഹുറഹ്മാൻ റീഡിങ് വിത്ത് തഹജ്ജി, ഹദിയ പ്രസന്റേഷൻ, അറബിക് നശീത് എന്നിവയും അരങ്ങേറി.
ബിഗിനർ തലത്തിൽ ഹിഫ്ദ് മത്സരത്തിൽ ആഖിൽ അമീൻ, ആയിഷ അഹ്മദ്, ഐസാൻ ഖമർ, കളറിങ് മത്സരത്തിൽ അലാ റസീൻ, ഈസാ യശീൻ, ഈസാ ഷഫീഖ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ലെവൽ വൺ തലത്തിൽ നടന്ന ഹിഫ്ദ് മത്സരത്തിൽ ഷസാൻ ഷാനവാസ്, അഫ്റാഹ് അഷ്റഫ്, അമ്മാർ, കളറിങ്ങിൽ ആയിഷ ആദിൽ ഫാത്തിമ ഫരീദ്, ജുആൻ ഫാത്തിമ, ഇംഗ്ലീഷ് ആംഗ്യപ്പാട്ടിൽ ഷസാൻ ഷാനവാസ്, ജുആൻ, അൽഹം ബീയ, അറബിക് പദ്യപാരായണ മത്സരത്തിൽ വജീഹ്, ഷസാൻ ഷാനവാസ്, റയ്യാ റസാൻ എന്നിവരും സമ്മാനർഹരായി.
നേരത്തേ നടത്തിയ സ്പോർട്സ് മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായ ബിഗിനർ തലത്തിലെ ഇഹ്സാൻ റിദുവാനും ലെവൽ വണ്ണിലെ ഷസാൻ ഷാനവാസിനുമുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. ഹാഫിദ് ഇസ്സുദ്ദീൻ സ്വലാഹി, ഹാഫിദ ഹലീമഹ്, നുസൈബ, നശീദ അബ്ദുറഷീദ് എന്നിവർ പരിപാടികളുടെ വിധികർത്താക്കളായിരുന്നു. മൻസൂർ, അലിക്ക, അബ്ദുന്നാസർ കളിയാട്ടുമുക്ക്, അയ്യൂബ് കോഴിക്കോട്, സുബൈർ കോഴിക്കോട്, ബിച്ചാലി സാഹിബ് കടലുണ്ടി, കുഞ്ഞാവ ഹാജി തിരൂർ, അബ്ബാസ് ചെമ്പൻ, നൂരിഷ വള്ളിക്കുന്ന്, ഷാഫി ആലപ്പുഴ, നൗഫൽ കരുവാരക്കുണ്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാസിൻ മുഹാജി ഖിറാഅത്ത് നടത്തി. സെൻറർ ജനറൽ സെക്രട്ടറി ശിഹാബ് സലഫി പരിപാടി നിയന്ത്രിച്ചു. നൂരിഷ വള്ളിക്കുന്ന് നന്ദി പറഞ്ഞു. അൽഫിത്റ അധ്യാപികമാരായ മുഹ്സിന അബ്ദുൽ ഹമീദ്, ഹംന റഹ്മാനി, ഫാത്തിമാഹ് സാലിഹ്, റാഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.