ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദയുടെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡിയും സെൻറർ അങ്കണത്തിൽ നടന്നു. ഇസ്ലാഹി സെൻറർ ഡയറക്ടർ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞുപോയ ദിനങ്ങളിലെ പോരായ്മകളെ ഓർത്ത് നിരാശരാവാതെ വരുംദിനങ്ങളെ അർഥപൂർണമാക്കാൻ തയാറായാൽ റമദാനിനെ സന്തോഷത്തോടെ യാത്രയാക്കാൻ നോമ്പുകാരന് സാധിക്കുമെന്ന് സംഗമത്തിൽ സംസാരിച്ച സെൻറർ ഡയറക്ടർ ശൈഖ് ഹമൂദ് മുഹമ്മദ് അൽ ശിമംരി പറഞ്ഞു. ഇസ്ലാഹി സെൻറർ പ്രബോധകൻ ശമീർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷക്കീൽ ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സലാഹ് കാരാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഷീർ വള്ളിക്കുന്ന്, അബ്ദുസ്സലാം ചെമ്മല, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, അൻവർ അബ്ദുറഹ്മാൻ, കെ.സി. മൻസൂർ എന്നിവർ സംസാരിച്ചു. ജരീർ വേങ്ങര സ്വാഗതവും സി.എച്ച്. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.