ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ വാ​രാ​ന്ത്യ ക്ലാ​സ്‌ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഓ​രോ നി​മി​ഷ​വും ദൈ​വ​ത്തി​ന്‍റെ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത അ​നു​ഗ്ര​ഹ​ങ്ങ​ള്‍ ആ​സ്വ​ദി​ച്ചു​കൊ​ണ്ടാ​ണ് നാം ​ജീ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ആ ​അ​നു​ഗ്ര​ഹ​ങ്ങ​ള്‍ക്ക് ന​ന്ദി കാ​ണി​ക്ക​ല്‍ വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും സ്ര​ഷ്ടാ​വി​നോ​ട് ന​ന്ദി​കേ​ട് കാ​ണി​ക്ക​ല്‍ വ​ലി​യ അ​പ​രാ​ധ​മാ​ണെ​ന്നും മ​അ്റൂ​ഫ് സ്വ​ലാ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ലെ വാ​രാ​ന്ത്യ ക്ലാ​സ്സി​ൽ 'ന​ന്ദി​യു​ള്ള​വ​രാ​വു​ക' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളോ​ടു​ള്ള ഏ​റ്റ​വും ന​ല്ല സ​മീ​പ​നം അ​വ​യെ മ​ഹ​ത്വ​പ്പെ​ടു​ത്ത​ലാ​ണ്. അ​നു​ഗ്ര​ഹ​ങ്ങ​ളെ നി​സ്സാ​ര​മാ​ക്കി കാ​ണു​ന്ന​ത് ന​ന്ദി​കേ​ടാ​ണ്. ദൈ​വ​ത്തോ​ട് ന​ന്ദി കാ​ണി​ക്കു​ന്ന​ത് അ​വ​ൻ ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ളെ നി​ല​നി​ർ​ത്തു​വാ​നും അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​വാ​നും ഉ​പ​ക​രി​ക്കു​മെ ന്നും ​മ​അ്റൂ​ഫ് സ്വ​ലാ​ഹി പ​റ​ഞ്ഞു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി എ​ട​ക്ക​ര സ്വാ​ഗ​ത​വും ഉ​പാ​ധ്യ​ക്ഷ​ൻ നൂ​രി​ഷാ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Islahi Center Organized Weekend Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.