ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു. പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യ കണ്ടതിൽ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയും ധീരയായ ഭരണാധികാരിയുമായിരുന്നു ഇന്ദിരയെന്നും വയനാട്ടിൽനിന്ന് പാർലമെൻറിലേക്ക് ജനവിധിതേടുന്ന പ്രിയങ്ക ഗാന്ധി പിന്തുടരുന്ന ശൈലി തെൻറ മുത്തശ്ശി ഇന്ദിര ഗാന്ധിയുടേതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുജീബ് ഒതായി, ഖുബൈബ് ഏരിയകമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ്, ട്രഷറർ വിനീഷ് ചെറിയാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ജോ.സെക്രട്ടറി സനോജ് പത്തിരിയാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.