റിയാദ്: ഗൾഫ് സഹോദയ സൗദി ചാപ്റ്റർ സെൻട്രൽ സോൺ സംഘടിപ്പിക്കുന്ന ഇൻറർസ്കൂൾ ഫുട്ബാൾ ടൂർണമെൻറുകൾക്ക് റിയാദിൽ തുടക്കം. വിവിധ സ്കൂളുകളിൽനിന്നുള്ള 11 ടീമുകളാണ് പങ്കെടുക്കുന്നത്. റിയാദ് വാദി ഹനീഫയിലെ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഗൾഫ് സഹോദയ ചെയർമാനും ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ മിറാജ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
യാര സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം, അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ശൗക്കത്ത് പർവേസ്, റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇംറാൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ദിവസം 19 വയസ്സിൽ താഴെയുള്ളവരുടെ മൂന്നും 17ൽ താഴെയുള്ളവരുടെ രണ്ടും മത്സരങ്ങളാണ് നടന്നത്.
19 വയസ്സിനുതാഴെയുള്ളവരുടെ വിഭാഗത്തിൽ യാര സ്കൂൾ, പബ്ലിക് സ്കൂൾ ടീമുകളാണ് ആദ്യ മത്സരം കാഴ്ചവെച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പബ്ലിക് സ്കൂൾ വിജയിച്ചു. രണ്ടാം മത്സരത്തിൽ അൽയാസ്മിൻ സ്കൂൾ ഏകപക്ഷീയ ഗോളിന് ഡൽഹി പബ്ലിക് സ്കൂളിനെ തോൽപിച്ചു. മൂന്നാം മത്സരത്തിൽ ന്യൂ മിഡിലീസ്റ്റ് സ്കൂളിനെ അൽആലിയ സ്കൂൾ പരാജയപ്പെടുത്തി. 17 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ അൽ-ആലിയ സ്കൂളിനെ തോൽപിച്ച് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കളായി. മോഡേൺ മിഡിലീസ്റ്റ് സ്കൂളിനെ തോൽപിച്ച് അലിഫ് സ്കൂൾ വിജയിച്ചു. ബുധനാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.