ഗൾഫ്​ സഹോദയ സൗദി ചാപ്​റ്റർ സെൻട്രൽ സോൺ സംഘടിപ്പിക്കുന്ന ഇൻറർസ്​കൂൾ ഫുട്​ബാൾ ടൂർണമെൻറുകൾക്ക്​​ റിയാദിൽ ലൈനപ്പായപ്പോൾ

ഇന്‍റർസ്​കൂൾ ഫുട്​ബാൾ ടൂർണമെന്‍റിന്​ തുടക്കം

റിയാദ്​: ഗൾഫ്​ സഹോദയ സൗദി ചാപ്​റ്റർ സെൻട്രൽ സോൺ സംഘടിപ്പിക്കുന്ന ഇൻറർസ്​കൂൾ ഫുട്​ബാൾ ടൂർണമെൻറുകൾക്ക്​​ റിയാദിൽ തുടക്കം. വിവിധ സ്​കൂളുകളിൽനിന്നുള്ള 11 ടീമുകളാണ്​​ പ​ങ്കെടുക്കുന്നത്​​. റിയാദ്​ വാദി ഹനീഫയിലെ സ്​റ്റേഡിയത്തിലാണ്​ മത്സരങ്ങൾ.

ഗൾഫ്​ സഹോദയ ചെയർമാനും ഡൽഹി പബ്ലിക്​ സ്​കൂൾ പ്രിൻസിപ്പലുമായ മിറാജ്​ മുഹമ്മദ്​ ഖാൻ ഉദ്​ഘാടനം ചെയ്​തു. യാര സ്​കൂൾ പ്രിൻസിപ്പൽ ആസിമ സലീം, അൽയാസ്​മിൻ സ്​കൂൾ പ്രിൻസിപ്പൽ ഡോ. എസ്​.എം. ശൗക്കത്ത്​ പർവേസ്, റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ മീരാ റഹ്​മാൻ, ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക്​ സ്​കൂൾ പ്രിൻസിപ്പൽ മുഹമ്മദ്​ ഇംറാൻ​ എന്നിവർ സംസാരിച്ചു.




ഉദ്​ഘാടന ദിവസം 19 വയസിൽ താഴെയുള്ളവരുടെ മൂന്നും 17 വയസിൽ താഴെയുള്ളവരുടെ രണ്ടും മത്സരങ്ങളാണ്​ നടന്നത്​. 19 വയസിന്​ താഴെയുള്ളവരുടെ വിഭാഗത്തിൽ യാര സ്​കൂൾ, പബ്ലിക്​ സ്​കൂൾ ടീമുകളാണ്​ ആദ്യ മത്സരം കാഴ്​ചവെച്ചത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ പബ്ലിക്​ സ്​കൂൾ വിജയിച്ചു.

രണ്ടാം മത്സരത്തിൽ അൽയാസ്​മിൻ സ്​കൂൾ ഏകപക്ഷീയ ഗോളിന്​ ഡൽഹി പബ്ലിക്​ സ്​കൂളിനെ തോൽപിച്ചു. മൂന്നാം മത്സരത്തിൽ ന്യൂ മിഡിലീസ്​റ്റ്​ സ്​കൂളിനെ അൽ-ആലിയ സ്​കൂൾ പരാജയപ്പെടുത്തി. 17 വയസിന്​ താഴെയുള്ളവരുടെ വിഭാഗത്തിൽ അൽ-ആലിയ സ്​കൂളിനെ തോൽപിച്ച്​ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക്​ സ്​കൂൾ ജേതാക്കളായി. മോഡേൺ മിഡിലീസ്​റ്റ്​ സ്​കൂളിനെ തോൽപിച്ച് അലിഫ്​ സ്​കൂൾ വിജയിച്ചു. ​ബുധനാഴ്​ച ഫൈനൽ മത്സരം നടക്കും.

Tags:    
News Summary - Inter school football tournament has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.