അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം യോ​ഗ്യ​ത റൗ​ണ്ടി​ന് തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ

അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരം: യോഗ്യത റൗണ്ടിന് തുടക്കം

ജിദ്ദ: മക്കയിൽ നടക്കുന്ന 42ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരം അവസാനഘട്ടത്തിലേക്കുള്ള യോഗ്യത റൗണ്ട് മത്സരത്തിന് തുടക്കം. മത്സരത്തിന്റെ ഉദ്ഘാടനം മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർവഹിച്ചു. മത്സരത്തിന്റെ ആദ്യ യോഗ്യത മത്സരം ഞായറാഴ്ച അവസാനിച്ചിരുന്നു. ആദ്യ മത്സരം മത്സരാർഥികളുടെ താമസകേന്ദ്രമായ ക്ലോക്ക് ടവറിൽവെച്ചാണ് നടന്നത്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഹറമിൽ നടക്കുന്ന അവസാനഘട്ട യോഗ്യത മത്സരത്തിൽ മാറ്റുരക്കുന്നത്. മതകാര്യ മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന മത്സരത്തിൽ ഇത്തവണ 111 രാജ്യങ്ങളിൽ 153 പേർ പങ്കെടുക്കുന്നുണ്ട്. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസൃതമായി മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

Tags:    
News Summary - International Quran Memorization Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.