ദമ്മാം: ഇന്തോ സൗദി കൾച്ചറൽ അസോസിയേഷന്റെയും വല്ലഭട്ട അകാദമിയുടെയും നേതൃത്വത്തിൽ സൗദി യോഗ കമ്മിറ്റിയുടെയും അറബ് യോഗ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ദമ്മാം അൽനഹദ സ്പോർട്സ് ക്ലബ്ബിൽ 10ാമത് അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. ആഘോഷസമിതി ചെയർപേഴ്സൺ ഫാത്തിമ അൽയൂസഫ് യോഗദിന പരിപാടി ഉദ്ഘാടനം ചെയ്തു. അൽനഹദ സ്പോർട്സ് ക്ലബ് ഡയറക്ടർ സുൽത്താൻ ഖാലിദ് അൽ റാത്തി, അറബ് യോഗ ഇൻസ്ട്രക്ടർ ജുമാന അൽ സാഫർ തുടങ്ങിയവർ മുഖ്യാതിഥികളായി.
സൗദി അറേബ്യ ഉൾപ്പെടെ ലോകത്ത് എല്ലായിടത്തും യോഗയുടെ പ്രാധാന്യം വർധിച്ചുവരുന്നതായി ഫാത്തിമ അൽ യൂസഫ് പറഞ്ഞു. യോഗ ട്രൈനർ ശ്രുതി തുളസിധരൻ കോമൺ യോഗ പ്രോട്ടോക്കോളിന് നേതൃത്വം നൽകി. തുടർന്ന് വല്ലഭട്ട യോഗ ആൻഡ് കളരി അക്കാദമിയിലെ ശിക്ഷാർഥികൾ അവതരിപ്പിച്ച യോഗ, കളരി അഭ്യാസങ്ങൾ, റുബീന ഷെയ്ഖ് ആൻഡ് ടീം, ഇന്തോ സൗദി കൾച്ചറൽ അസോസിയേഷൻ കുട്ടികൾ തുടങ്ങിയവരുടെ വിവിധ തരത്തിലുള്ള യോഗ ഡാൻസ്, ഡ്രിൽ തുടങ്ങിയ കായികപ്രദർശനങ്ങൾ വേദിയിൽ അരങ്ങേറി. ആഘോഷ സമിതി വൈസ് ചെയർമാൻ മുഹമ്മദ് ഷാനിദ്, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, ജോയിൻറ് സെക്രട്ടറിമാരായ ദിനുദാസ്, മഞ്ജു മനോജ്, കമ്മിറ്റിയംഗങ്ങളായ മെഹ്ബൂബ്, വിനയചന്ദ്രൻ, സോണി മെഹ്ബൂബ്, ഷിഫ്ന നവാസ്, പ്രീജ, സായി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.