ജിദ്ദ: ജിദ്ദ മഹല്ല് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും ഈദ് സംഗമവും സംഘടിപ്പിച്ചു. ശറഫിയ അൽഖൈർ വില്ലയിൽ ചേര്‍ന്ന സംഗമം ഒ.സി. സൈദ് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മജീദ് കാവുങ്ങൽ, ഇ.കെ. അബ്ദുൽ അസീസ് ഹാജി, അബ്ദുൽ മജീദ് പുള്ളിശ്ശേരി, മുഹമ്മദലി പുതുക്കിടി, മുനീർ കാവുങ്ങൽ, റഫീഖ് പാറക്കാട്ട്, ഇർഷാദ് കാവുങ്ങൽ, കബീർ തൊമ്മങ്ങാടൻ, നജ്മുദ്ദീൻ പുതുക്കുടി, മുസ്തഫ മുട്ടിയാറ എന്നിവർ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ശിഹാബ് പാറക്കാട്ട് കമ്മിറ്റിയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിസന്ധികള്‍ക്കിടയിലും ആത്മാർഥ പരിശ്രമത്തിലൂടെ മഹല്ല് കൂട്ടായ്മ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പകരുന്നതായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായപദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാവശ്യമായ ഭാവി കര്‍മപദ്ധതികള്‍ക്ക് സംഗമം രൂപം നല്കി. ഇർഷാദ് കാവുങ്ങല്‍ പ്രാർഥന നിര്‍വഹിച്ചു. ഹുദവി ബിരുദം നേടിയ ഇ.കെ. ഫാസിൽ ഹുദവിക്കുള്ള ഉപഹാരം മുസ്തഫ ചെമ്പൻ അദ്ദേഹത്തിന്റെ പിതാവ് ഇ.കെ. അബ്ദുൽ അസീസിന് കൈമാറി.
30 വർഷം ഇരുമ്പുചോല ജുമാ മസ്ജിദ് മുഅദ്ദിനും മദ്റസ അധ്യാപകനുമായിരുന്ന ചേരൂർ അഹമ്മദ് കുട്ടി മുസ്ലിയാരെ യോഗം അനുസ്മരിച്ചു. കമ്മിറ്റി സെക്രട്ടറി ഇ.കെ. മുജഫർ സ്വാഗതവും എം.കെ. അബൂബക്കർ സിദ്ദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.