ജിദ്ദ: ദമ്മാമിലേക്ക് ജോലിമാറി പോകുന്ന ഇശൽ കലാവേദിയുടെ ആരംഭകാലം തൊട്ട് അംഗമായ ജിദ്ദയിലെ അറിയപ്പെടുന്ന നൃത്ത സംവിധായകൻ അൻഷിഫ് അബൂബക്കറിന് ഇശൽ കലാവേദി യാത്രയയപ്പ് നൽകി. സംഗമം മാധ്യമപ്രവർത്തകൻ സാദിഖലി തുവ്വൂർ ഉദ്ഘാടനം ചെയ്തു.
ഇശൽ കലാവേദി പ്രസിഡൻറ് ഇബ്രാഹിം ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. അൻസിഫ് അബൂബക്കറിനുള്ള ഇശൽ കലാവേദിയുടെ ഉപഹാരം ഇബ്രാഹിം ഇരിങ്ങല്ലൂർ, ഷാജഹാൻ ഗൂഡല്ലൂർ എന്നിവർ കൈമാറി. നാട്ടിൽ നിന്നുള്ള ആൽബം ഗായകനും അഭിനേതാവുമായ അഫ്സൽ തുവ്വൂർ അതിഥിയായി പരിപാടിയിൽ പങ്കെടുത്തു.
ജലാൽ തേഞ്ഞിപ്പലം, ശിഹാബ് പുളിക്കൽ, സലാഹു വാളക്കുട, ഹസ്സൻ കൊണ്ടോട്ടി, സർജാസ് നാണി, സുഹൈർ, ഹസീന അഷ്റഫ്, റജിയ ബീരാൻ, ജ്യോതി, സാബിറ സാഗർ, സുൽഫിക്കർ, സാഗർ, ഹാഷിം, അനി സാഗർ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി അരിമ്പ്ര, മൻസൂർ നിലമ്പൂർ, ഫർസാന യാസിർ, ഹസീന അഷ്റഫ്, ഫെമിന, ലച്ചു, സുഹാന അഫ്സൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അൻസിഫ് അബൂബക്കർ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലൂർ സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി സലാഹു വാളക്കുട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.