ജുബൈൽ: സാമ്പത്തിക ഇടപാട് കേസിൽ മൂന്നുവർഷമായി സൗദി ജയിലിൽ കഴിഞ്ഞ മലയാളിക്ക് സർക്കാർ സഹായത്താൽ മോചനം.പിഴയായി കെട്ടിവെക്കേണ്ട വലിയ തുക സർക്കാർ നൽകിയതിനെ തുടർന്നാണ് ജുബൈൽ ജയിലിൽനിന്ന് ആലപ്പുഴ തലവാടി സ്വദേശി ജേക്കബ് ഡേവിഡ് മോചിതനായത്. മലയാളി സന്നദ്ധ പ്രവർത്തകെൻറ ഇടപെടലാണ് ഇതിന് തുണയായത്.
ജുബൈലിലെ ഒരു ട്രാവൻ ഏജൻസിയിലാണ് ജേക്കബ് ഡേവിഡ് ജോലി ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കുകയും വിചാരണ വേളയിൽ കുറ്റം സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് മൂന്നു മാസത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തോളം റിയാൽ പിഴയും കോടതി വിധിച്ചു.
തുക അടക്കാൻ കഴിയാത്തതിനാൽ ജയിൽ ജീവിതം തുടരുന്നതിനിടയിലാണ് സന്നദ്ധ പ്രവർത്തകൻ സൈഫുദീൻ പൊറ്റശ്ശേരി പ്രശ്നത്തിൽ ഇടപെടുകയും സ്പോൺസറുമായി സംസാരിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തത്.
പണത്തിെൻറ കാര്യത്തിൽ സ്പോൺസർ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിലും ജേക്കബിെൻറയും കുടുംബത്തിെൻറയും പാസ്പോർട്ടുകളും മറ്റുരേഖകളും തിരികെ നൽകി. സൈഫുദ്ദീൻ ഇടപെട്ട് കുടുംബത്തിന് എക്സിറ്റ് വാങ്ങി നൽകി അവരെ നാട്ടിലേക്ക് കയറ്റിവിട്ടു. ഇതിനോടൊപ്പം പണം തിരിച്ചടക്കാനുള്ള തെൻറ നിവൃത്തികേട് കാണിച്ച് ജേക്കബിനെകൊണ്ട് സർക്കാറിൽ അപേക്ഷയും നൽകി.
ജയിൽ അധികൃതരും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ജേക്കബിെൻറ പിഴ തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ചെക്ക് കഴിഞ്ഞദിവസം ജയിലിൽ എത്തി. സർക്കാർ കാരുണ്യം ലഭിച്ചേക്കുമെന്ന് കരുതി ഒമ്പത് മാസം മുമ്പ് ജേക്കബിന് ഔട്ട്പാസ് ശരിയാക്കിയിരുന്നു. കാലാവധി കഴിഞ്ഞ ഔട്ട്പാസ് വീണ്ടും അപേക്ഷ നൽകി പുതുക്കിയിട്ടുണ്ട്.
ഞായറാഴ്ച ജയിൽ മോചിതനാവുന്ന ജേക്കബ് അന്നുതന്നെ നാട്ടിലേക്ക് തിരിക്കും. സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ഇടപെടലിനെ തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു മലയാളികൾ കഴിഞ്ഞയാഴ്ച മോചിതരായി നാട്ടിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.