ജി​ദ്ദ അ​ബ്ഹൂ​ർ വാ​ട്ട​ർ​ഫ്ര​ണ്ട് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ജി​ദ്ദ ന​ഗ​ര​സ​ഭ പു​റ​ത്തു​വി​ട്ട മാ​തൃ​ക

22.9 കോടി ചെലവിൽ ജിദ്ദ അബ്ഹൂർ വാട്ടർഫ്രണ്ട് വികസന പദ്ധതി

ജിദ്ദ: നഗരവികസന കുതിപ്പിൽ മറ്റൊരു തിലകക്കുറിയായി അബ്ഹൂർ വാട്ടർഫ്രണ്ട് വികസന പദ്ധതി നടപ്പാക്കുന്നു. തെക്കൻ കോർണിഷിലെ അബ്‌ഹൂറിൽ വാട്ടർഫ്രണ്ട് വികസന പദ്ധതി അടുത്ത വർഷം തുടക്കത്തിൽ സമയബന്ധിതമായി നടപ്പാക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. 22.9 കോടി റിയാൽ ചെലവിൽ 1,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.5 കിലോമീറ്റർ കടൽത്തീരത്തിന്റെ വിപുലീകരണമാണ് വികസന പദ്ധതിയിലൂടെ നടപ്പാക്കുക.

മുനിസിപ്പൽ സേവനങ്ങൾക്കായുള്ള വികസന സംരംഭങ്ങൾ, ജീവിതനിലവാരം മെച്ചപ്പെടുത്തൽ, ഹരിത ഇടങ്ങളുടെയും വിനോദ മേഖലകളുടെയും പ്രതിശീർഷ വിഹിതം വർധിപ്പിക്കൽ എന്നിവ ഉൾക്കൊള്ളുന്ന അഞ്ച് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളിലൊന്നാണിത്.തെക്കൻ അബ്ഹൂർ കടൽത്തീര പദ്ധതി ചെങ്കടലിന്റെ മണവാട്ടിക്ക് വിനോദസഞ്ചാര മൂല്യം വർധിപ്പിക്കും. വിനോദങ്ങൾക്കായി പ്രത്യേകം ചത്വരങ്ങൾ, ബീച്ചുകളുടെ മോടികൂട്ടൽ, ബൈക്ക് പാത, കടൽ നടപ്പാത, ഹരിത ഇടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിയിൽ നിക്ഷേപകർക്കുള്ള അവസരങ്ങളുമുണ്ട്.

മറൈൻ സ്കാർഫോൾഡ്, സേവന, നിക്ഷേപ കെട്ടിടങ്ങൾ, മറൈൻ വർക്കുകൾ, വൈദ്യുതി ശൃംഖല, മലിനജല ശൃംഖല, മഴവെള്ളത്തിനും പേമാരിക്കും വേണ്ടിയുള്ള ഡ്രെയിനേജ് ശൃംഖല എന്നിവയുൾപ്പെടെയുള്ള സമ്പൂർണ അടിസ്ഥാന സൗകര്യങ്ങളും അവയുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള മുഴുവൻ സ്ഥലവും ഉൾക്കൊള്ളുന്ന നിരീക്ഷണ കാമറകളും പദ്ധതിയിലുണ്ടാകും.

Tags:    
News Summary - Jeddah Abhoor Waterfront Development Project at a cost of 22.9 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.