ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ അംഗങ്ങളിലെ കലാസാഹിത്യ താൽപര്യങ്ങളെ കണ്ടെത്താനും പരിശീലനം നടത്താനും നേതൃത്വം നൽകുന്ന കലാലയം സാസ്കാരികവേദി ജിദ്ദയിൽ രൂപവത്കരിച്ചു. ജിദ്ദ മഹബ്ബ സ്ക്വയറിൽ നടന്ന പുസ്തക ചർച്ച സംഗമത്തിലാണ് കലാലയം സാംസ്കാരിക വേദിയുടെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്. സോൺ ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസിർ അൻവരി ക്ലാരി പരിപാടി ഉദ്ഘാടനം ചെയ്തു. കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കാനിരിക്കുന്ന വരുംകാല പദ്ധതികൾ നാഷനൽ കലാശാല അംഗം ഖലീൽ കൊളപ്പുറം അവതരിപ്പിച്ചു.
13 അംഗ മെംബർമാരുള്ള ജിദ്ദ സിറ്റി കലാലയം സാംസ്കാരികവേദി കൺവീനറായി അലി ഹൈദർ ഫാദിലിയെയും ജോ.കൺവീനറായി ഷക്കീർ സുലൈമാനിയയേയും തെരഞ്ഞെടുത്തു. പുസ്തക ചർച്ചയിൽ റഫീഖ് കൂട്ടായി, ഷകീർ ഹുസൈൻ, ആശിഖ്, ജംഷീർ വയനാട് എന്നിവർ പങ്കെടുത്തു. രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി സോൺ സെക്രട്ടറിമാരായ ഖാജാ സഖാഫി സ്വാഗതവും സകരിയ അഹ്സനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.