ജിദ്ദ: കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള സംഘാടകരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്യൂണിറ്റി ഇഫ്താർ. നോമ്പിന്റെ ആത്മീയ ഊർജം കാത്തുസൂക്ഷിക്കണമെന്ന് റമദാൻ സന്ദേശത്തിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രവാസ ലോകത്തും നാട്ടിലുമുള്ള എല്ലാ കൂട്ടായ്മകളും സാമൂഹ്യ പ്രവർത്തകരും മാനുഷിക പരിഗണന നൽകി സാമ്പത്തിക സഹായത്തിനായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദ ഗ്രാൻഡ് സഹ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താറിൽ ജിദ്ദയിലെ സാംസ്കാരിക സാമൂഹിക മാധ്യമ രംഗത്തുള്ളവരും കുടുംബങ്ങളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുത്തു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. വേണു അന്തിക്കാട്, നൗഷാദ് ചാത്തല്ലൂർ, റാഫി ഭീമാപള്ളി, കാദർ ആലുവ, അഹമ്മദ് ഷാനി, ഷമീർ നദ് വി, അസീസ് പട്ടാമ്പി, സലീം പൊറ്റയിൽ, മസ്ഊദ് ബാലരാമപുരം, അലി തേക്കിൻചോട്, നസീർ വാവ കുഞ്ഞു, അഷ്റഫ് രാമനാട്ടുകര, അബ്ദുൽ നാസർ കോഴിതൊടി, ഹസൻ കൊണ്ടോട്ടി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.