ജിദ്ദ: നിയമസഭ െതരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നഷ്ടപ്പെട്ട നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിലെ നിലമ്പൂർ മണ്ഡലം യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപംനൽകി.ഒ.ഐ.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡൻറ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. ഹുസൈൻ ചുള്ളിയോട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾ പ്രവർത്തിക്കേണ്ട മേഖലയെക്കുറിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ പി.സി.എ റഹ്മാൻ (ഇണ്ണിയാക്ക) മുഖ്യപ്രഭാഷണം നടത്തി.
സാഹിർ വാഴയിൽ, അബ്ദുമനാഫ്, ഷാഹിദ് എടക്കര, സുബൈർ വട്ടോളി, റിയാസ് വഴിക്കടവ് തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപവത്കരിച്ച യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ: പി.സി.എ. റഹ്മാൻ (ചെയർ), സാഹിർ വാഴയിൽ, സുബൈർ വട്ടോളി, റിയാസ് വഴിക്കടവ്, സലീം പോത്തുകല്ല് (വൈ. ചെയർ), ഹുസൈൻ ചുള്ളിയോട് (കൺ), അക്ബർ പോത്തുകല്ല്, ജാബിർ ചങ്കരത്ത്, അനീഷ് തട്ടിയേക്കൽ, അബ്ദുമനാഫ്, ജിഷാർ നിലമ്പൂർ (ജോ. കൺ), അബൂട്ടി പള്ളത്ത് (ചീഫ് കോഓഡിനേറ്റർ), സജ്ജാദ് മൂത്തേടം, ഗഫൂർ ആലുങ്ങൽ, ഉസ്മാൻ പോത്തുകല്ല്, റജ്മൽ നിലമ്പൂർ, അനസ് നിലമ്പൂർ, സനൂബ് തട്ടിയേക്കൽ, വീരാൻകുട്ടി (ചെറിയാപ്പ), കെ.പി. അനസ്, ജാഫർ എടക്കര, ഹുസൈൻ എടക്കര, അഫ്സൽ കരുളായി (കോഓഡിനേറ്റർമാർ), മൻസൂർ എടക്കര, ഉമ്മർ ചുങ്കത്തറ, ഷാഹിദ് എടക്കര, സിറാസ് കരുളായി, അഫ്സൽ എടക്കര, ജംഷീദ് (മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.