റിയാദ്: പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാന് പ്രവാസി ജീവാമൃത പുരസ്കാരം.സിനിമ, സീരിയൽ, മാധ്യമ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഗുരുകൃപ ടിവിയും കേരളകൗമുദി പത്രവും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് മറ്റ് പ്രമുഖർക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഏക പ്രവാസിയാണ് ഇബ്രാഹിം സുബ്ഹാൻ.
ഡോ. ഇന്ദ്രബാബു ചെയർമാനും നന്ദകുമാർ, മായ വിശ്വനാഥ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ ിരഞ്ഞെടുത്തത്. ഈ മാസം 20ന് വർക്കല മേവ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. റിയാദ് ആസ്ഥാനമായ അന്താരാഷ്ട്ര എനർജി ഫോറത്തിന്റെ 10 അംഗ ഉദ്യോഗസ്ഥ ഭരണസംവിധാനത്തിലെ ഏക മലയാളിയായ ഇബ്രാഹിം സുബ്ഹാൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. ഫിനാൻഷ്യൽ അനലിസ്റ്റും മോട്ടിവേഷനൽ സ്പീക്കറുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.