ജിദ്ദ: ജിദ്ദയിൽ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം 'മുസ്രിസ് ഈദ് നൈറ്റ്' സംഘടിപ്പിച്ചു. ഹൈ-സാമിറിലെ വില്ലയിൽ മുസ്രിസിലെ ഗായകൻ ഇസ്മായിൽ ഇടപ്പുള്ളിയുടെ ഭക്തിഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിവിധ ‘ഫണ്ണി ഗെയിമുകളും’ ഗാനസന്ധ്യയും അരങ്ങേറി. സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ മുഴുവൻ അംഗങ്ങളും പങ്കെടുത്ത വിവിധ പരിപാടികൾ കാണികളെ ആവേശഭരിതരാക്കി.
കൾച്ചറൽ ജോയിന്റ് സെക്രട്ടറി സഗീർ പുതിയകാവ് നയിച്ച ഗാനസന്ധ്യയിൽ മുസ്രിസ് കുടുംബത്തിലെ ഗായകരായ ഇസ്മായിൽ ഇടപ്പുള്ളി, സജിത്ത് മതിലകം, ഷിനോജ്, റഫീഖ് വടമ, സന്തോഷ് , ബിന്ദു ഉദയൻ, സൈന അബൂബക്കർ, റയ്ഹാനാ ഷഫീഖ്, അഫ്ര അബൂബക്കർ, ഹന ഖദീജ, ഇർഷാദ് എന്നിവർ ഗാനമാലപിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് സുമീത അബ്ദുൽ അസീസ് ഈദ് ആഘോഷത്തിനായി തയ്യാറാക്കിയ ഈദ് സ്പെഷൽ കേക്ക് മുസ്രിസ് കുടുംബാംഗം ഷമീറും കുടുംബവും ഹൈഫ ഫാത്തിമയും ചേർന്ന് വിതരണം ചെയ്തു.
സെക്രട്ടറി സഫറുല്ല സ്വാഗതവും കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് നന്ദിയും പറഞ്ഞു. മുഹമ്മദ് സാലി, നവാസ് കൈപ്പമംഗലം, ജമാൽ വടമ, റഷീദ് പതിയാശ്ശേരി,സുമീത അസീസ്, ബിന്ദു ഉദയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.