പു​തി​യ പ്രി​ൻ​സി​പ്പ​ൽ ആ​ർ.​കെ. ആ​ലം​ഗീ​ർ ഇ​സ്‌​ലാ​മി​നെ മ​ഞ്ജു​ഷ ചി​റ്റാ​ലെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു

ജുബൈൽ ഇന്ത്യൻ സ്‌കൂൾ പുതിയ പ്രിൻസിപ്പലായി ആർ.കെ. ആലംഗീർ ഇസ്‌ലാം

ജു​ബൈ​ൽ: ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് സ്ഥി​രം പ്രി​ൻ​സി​പ്പ​ൽ എ​ത്തു​ന്നു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ആ​ർ.​കെ. ആ​ലം​ഗീ​ർ ഇ​സ്‌​ലാം പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി ഞാ​യ​റാ​ഴ്ച സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ താ​ൽ​ക്കാ​ലി​ക പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു​ഷ ചി​റ്റാ​ലെ അ​ദ്ദേ​ഹ​ത്തെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

നി​ല​വി​ൽ ദ​മ്മാം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ​രീ​ക്ഷ ക​ൺ​ട്രോ​ള​റാ​ണ് ആ​ർ.​കെ. ആ​ലം​ഗീ​ർ. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹം ദ​മ്മാം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യും വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി പ​ല സെ​മി​നാ​റു​ക​ൾ​ക്കും പ​രി​ശീ​ല​ന ക​ള​രി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. 2013ൽ ​സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് മു​ൻ അം​ബാ​സ​ഡ​ർ ഹാ​മി​ദ് അ​ലി റാ​വു​വി​ൽ​നി​ന്ന് പ്ര​ശം​സാ​പ​ത്ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 2010ലാ​ണ് അ​ദ്ദേ​ഹം സൗ​ദി അ​റേ​ബ്യ​യി​ൽ ത​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. നോ​ർ​ത്ത് ബം​ഗാ​ൾ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും അ​ണ്ണാ​മ​ലൈ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി.​എ​ഡും നേ​ടി​യി​ട്ടു​ണ്ട്.

2019ൽ ​ഡോ. സ​യ്ദ് ഹ​മീ​ദ് വി​ര​മി​ച്ച​ശേ​ഷം 6,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് സ്ഥി​രം പ്രി​ൻ​സി​പ്പ​ൽ ഇ​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. മു​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യും നി​ര​വ​ധി ത​വ​ണ ഈ ​വി​ഷ​യം എം​ബ​സി​യു​ടെ​യും ഹ​യ​ർ ബോ​ർ​ഡി​ന്റെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ക​യാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ നി​ല​വി​ലെ പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു​ഷ ചി​റ്റാ​ലെ ഉ​ൾ​പ്പെ​ടെ ര​ണ്ടു താ​ൽ​ക്കാ​ലി​ക പ്രി​ൻ​സി​പ്പ​ൽ​മാ​രും സ്കൂ​ളി​നെ ന​യി​ച്ചു.

ഏ​ഴു​മാ​സം മു​മ്പ് നി​ല​വി​ൽ​വ​ന്ന പു​തി​യ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് സ്ഥി​തി​ഗ​തി​ക​ൾ എം​ബ​സി​യെ​യും ഹ​യ​ർ ബോ​ർ​ഡി​നെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് എം​ബ​സി പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഡോ. ​ജൗ​ഷീ​ദി​നെ കാ​ലാ​വ​ധി തീ​രു​ന്ന​തി​നു​മു​മ്പ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തും കൂ​ടു​ത​ൽ പ​രി​ച​യ​വും യോ​ഗ്യ​ത​യു​മു​ള്ള സ്കൂ​ളി​ലെ ഇ​ത​ര അ​ധ്യാ​പ​ക​രെ മ​റി​ക​ട​ന്നു​ള്ള താ​ൽ​ക്കാ​ലി​ക പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​വും പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തും വ​ർ​ധി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​പേ​ക്ഷി​ക​മാ​യി ക്ലാ​സ് മു​റി​ക​ളി​ല്ലാ​ത്ത​തും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മൂ​ന്നു വ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​ക​ളി​ലും എ​ത്ര​യും വേ​ഗം നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ത്താം ക്ലാ​സ് സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ഫ​ല​ങ്ങ​ൾ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. പു​തി​യ പ്രി​ൻ​സി​പ്പ​ലി​ന്റെ വ​ര​വോ​ടെ സ്കൂ​ളി​ന്റെ മു​ൻ പ്രൗ​ഢി​യും പാ​ഠ്യ, പാ​ഠ്യേ​ത​ര നി​ല​വാ​ര​വും വീ​ണ്ടെ​ടു​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും.

Tags:    
News Summary - Jubail Indian School has appointed RK as its new principal RK Alamgir Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.