കെ.ഡി.എം.എഫ് കുടുംബവേദി ഇഫ്താർ സംഗമം

റിയാദ് കോഴിക്കോട് ജില്ല മുസ് ലിം ഫെഡറേഷൻ കുടുംബവേദി ഇഫ്താർ സംഗമത്തിൽ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തുന്നു

കെ.ഡി.എം.എഫ് കുടുംബവേദി ഇഫ്താർ സംഗമം

റിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ് ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) കുടുംബവേദി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഡി.എം.എഫ് പ്ലാനിങ് സെക്രട്ടറി ശറഫുദ്ധീൻ സഹ്‌റ ഹസനി അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുകയും ധാർമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും ചെയ്താൽ മാത്രമേ ഇന്നിന്റെ യുവത അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് മോചനം നേടാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

അഷ്‌റഫ്‌ പെരുമ്പള്ളി, ജുനൈദ് യമാനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബ വേദി ചെയർമാൻ ശറഫുദ്ധീൻ മടവൂർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷബീൽ പൂവ്വാട്ടുപറമ്പ്, വർക്കിങ് സെക്രട്ടറി സിദീഖ് ഇടത്തിൽ, ട്രഷറർ സൈനുൽ ആബിദ് മച്ചകുളം, ഭാരവാഹികളായ സാലിഹ് മാസ്റ്റർ, അമീൻ മുഹമ്മദ്, ആസിഫ് കളത്തിൽ, സഹീറലി മാവൂർ, ഷമീജ് പതിമംഗലം എന്നിവർ നേതൃത്വം നൽകി.

ഉന്നതധികാര സമിതി അംഗങ്ങളായ അബ്ദുസ്സമദ് പെരുമുഖം, ഇ.ടി. അബ്ദുൽ ഗഫൂർ, ഹുസൈൻ ഹാജി കൂടത്താൾ, സ്ഥിരം സമിതി അംഗങ്ങളായ ശമീർ പുത്തൂർ, ബഷീർ താമരശ്ശേരി എന്നിവർ സംബന്ധിച്ചു.

ഓർഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂർ സ്വാഗതവും റഹീദ് കൊട്ടാരക്കോത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - KDMF Family Forum Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.