കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്.

35 വർഷമായി റിയാദ്​ സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ്​ റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ തുട​രവേ പിറ്റേന്ന്​ രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.

റിയാദ്​ മഅറദ്​ യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു.

ജീവിതപങ്കാളി: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Tags:    
News Summary - Keli activist native of Kozhikode balaraman marimuthu died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.