റിയാദ്: കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ആറാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ സംഘാടക സമിതി ട്രഷറർ മധു പട്ടാമ്പി അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് ലോഗോ പ്രകാശനം ചെയ്തു. ഏരിയ സമ്മേളനത്തിന് മുന്നോടിയായി നോർക്ക ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ്, 'ഫാഷിസവും ചെറുത്തു നിൽപ്പുകളും' എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
ബദീഅ മേഖല രക്ഷാധികാരി സമിതി അംഗങ്ങളായ കെ.വി. അലി, പ്രസാദ് വഞ്ചിപ്പുര, ഏരിയ കമ്മിറ്റി അംഗം അഫ്സൽ നിസാർ, വിവിധ യൂനിറ്റ് അംഗങ്ങൾ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
സംഘാടക സമിതി കൺവീനർ സരസൻ സ്വാഗതവും ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.