റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി രണ്ട്, ഏപ്രിൽ 19 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികളുടെ സാംസ്കാരിക സമ്മേളനം സാഹിത്യ നിരൂപകനും ദേശാഭിമാനി വാരിക പത്രാധിപരുമായ ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. റിയാദ് ഷിഫയിലെ റീമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദ്യ ദിനത്തിൽ കേളി, കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും റിയാദിലെ ഗായകരുടെ ഗാനമേളയും അരങ്ങേറും.
ഏപ്രിൽ 19ന് കേരളത്തിൽ നിന്നുള്ള മുൻനിര കലാകാരന്മാർ ഒരുക്കുന്ന സൗജന്യ മെഗാഷോയാണ് റിയാദിലെ പൊതുസമൂഹത്തിനായി കേളി ഒരുക്കുന്നത്. പതിനായിരത്തിൽപരം കാണികൾ പങ്കെടുത്ത 22ാം വാർഷികത്തിൽ റിമിടോമിയെ ആദ്യമായി സൗദി അറേബ്യക്ക് പരിചയപ്പെടുത്തിയതും കേളിയായിരുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെത്തുന്ന ഡോ. മോഹനന്, റിയാദിലെ ചില്ല സർഗവേദി സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.