റിയാദ്: കേളി കലാസാംസ്കാരിക വേദി 24ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പ്രകാശനം നിർവഹിച്ചു. സൈബർ വിഭാഗം അംഗം സിജിൻ കൂവള്ളൂരാണ് ലോഗോ തയാറാക്കിയത്. 2025 ജനുവരി മൂന്നിനാണ് 24ാം വാർഷികമാണ് ‘കേളി ദിനം 2025’ എന്ന പേരിൽ ആഘോഷിക്കുന്നത്.
അംഗങ്ങളുടെയും കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടെയും സർഗ വാസനകൾ പ്രകടിപ്പിക്കാനൊരു ദിനം എന്നതാണ് കേളിദിനം. സിൽവർ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഈ ദിനത്തോടെ തുടക്കമാകും. ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സീബാ കൂവോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘടക സമിതി കൺവീനർ റഫീക് ചാലിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.