കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ മു​റു​ജ് യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച

സു​ദീ​പി​​ന്റെ കു​ടും​ബ​ത്തി​ന്​ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ മു​റു​ജ് യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച സു​ദീ​പി​​ന്റെ കു​ടും​ബ​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ൽ​കി.

മ​ല​പ്പു​റം നി​ല​മ്പൂ​ർ ചു​ങ്ക​ത്ത​റ ക​മ്പ​ക്ക​ല്ലി​ലെ സു​ദീ​പി​​ന്റെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​പി.​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ കു​ടും​ബ​ത്തി​ന് ഫ​ണ്ട് കൈ​മാ​റി. വ​ഴി​ക്ക​ട​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ടി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യാ​ദി​ൽ എ​ക്സി​റ്റ് എ​ട്ടി​ന​ടു​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ഓ​യി​ൽ മാ​റ്റു​ന്ന ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ദീ​പ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ റി​യാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​വാ​സി സം​ഘം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ക​രീം പോ​ത്തു​ക​ല്ല്, പി.​സി. നാ​ഗ​ൻ, അ​നി​ൽ മാ​മാ​ങ്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ഷ് ചാ​ലി​യാ​ർ, ഷ​ഫീ​ഖ്​ അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ളി മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും റ​ഷീ​ദ് മേ​ലേ​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli Family Relief Fund was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.