സെ​മി​യി​ൽ പ്ര​വേ​ശി​ച്ച ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി വാ​ഴ​ക്കാ​ട്, റെ​യി​ൻ​ബോ എ​ഫ്.​സി ടീ​മു​ക​ൾ

കേ​ളി ഫു​ട്​​ബാ​ൾ: റെ​യി​ൻ​ബോ​യും ബ്ലാ​സ്​​റ്റേ​ഴ്സും സെ​മി​യി​ൽ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി​യു​ടെ 10ാമ​ത് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​രം ക​ഴി​ഞ്ഞ​തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌.​സി​യും ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്‌.​സി​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ബി​യി​ലെ കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ലാ​​ന്‍റേ​ൺ എ​ഫ്.​സി​യും ബ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടി. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച മ​ത്സ​രം സെ​മി സാ​ധ്യ​ത​ക്കാ​യി ഇ​രു ടീ​മു​ക​ൾ​ക്കും അ​ടു​ത്ത മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ലാ​ന്‍റ​ൺ എ​ഫ്.​സി​യു​ടെ വി​ഷ്ണു വ​ർ​മ​യെ തിര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി റ​സാ​ഖ്, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ലി​പി​ൻ പ​ശു​പ​തി, ടെ​ക്‌​നി​ക്ക​ൽ ക​മ്മി​റ്റി​യം​ഗം ഇം​തി​യാ​സ്‌, റി​ഫ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ കാ​ര​ന്തൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റോ​മാ കാ​സ്‌​ലെ ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി വാ​ഴ​ക്കാ​ടി​നെ മി​ഡി ൽ ഈ​സ്​​റ്റ്​ ഫു​ഡ് പ്രൊ​ഡ​ക്റ്റ് ആ​ൻ​ഡ് ഇ​മാ​ദ് യൂ​നി​ഫോം റെ​യി​ൻ​ബോ എ​ഫ്.​സി തോ​ൽ​പി​ച്ചു. ക​ളി​യു​ടെ ആ​റാം മി​നിറ്റിൽ സ​ലീ​ലും 29-ാം മി​നിറ്റിൽ ഷൈ​ജു​വും ക​ളി അ​വ​സാ​നി​ക്കാ​ൻ ഒ​രു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ ദി​ൽ​ഷാ​ദും റെ​യി​ൻ​ബോ​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യു​ടെ എ​ട്ടാം മി​നിറ്റിൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ സ​ഫു​ർ ബ്ലാ​സ്​​റ്റേ​ഴ്സി​ന് വേ​ണ്ടി ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ഇ​തോ​ടെ ഗ്രൂ​പ് എ​യി​ൽ​നി​ന്നും ഏ​ഴ് പോ​യന്‍റ് നേ​ടി ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി റെ​യി​ൻ​ബോ​യും ആ​റ് പോ​യി​ന്‍റ് നേ​ടി റ​ണ്ണ​റ​പ്പാ​യി ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റെ​യി​ൻ​ബോ​യു​ടെ ഷൈ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ ജെ​സ്കോ പൈ​പ്പ് എം.​ഡി ബാ​ബു വ​ഞ്ചി​പ്പു​ര കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഹാ​ഷിം കു​ന്ന​ത്ത​റ, ബി​ജു താ​യ​മ്പ​ത്ത്, ഫു​ഡ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ൻ​സാ​രി, വ​ള​ന്‍റി​യ​ർ വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യ അ​ലി പ​ട്ടാ​മ്പി, ബി​ജു, സ്​​​റ്റോ​ർ മാ​നേ​ജ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

സൗ​ദി റ​ഫ​റി പാ​ന​ലി​ലെ അ​ലി അ​ൽ ഖ​ഹ്​​താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Keli-Football-Rainbow-and-Blasters-in-semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.