കേളി കലാസാംസ്കാരിക വേദി ഗുർണാദ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ
റിയാദ്: കേളി കലാസാംസ്കാരിക വേദി ഗുർണാദ യൂനിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. പ്രദേശത്തെ മലയാളി സമൂഹം പങ്കെടുത്തു. ഇടയിൽ പെരുമഴ പെയ്‌തിട്ടും ആവേശം ഒട്ടും ചോരാതെ, പങ്കെടുത്ത എല്ലാവരും പരിപാടിയെ വിജയമാക്കിയതോടെ സംഗമം ആഘോഷപൂർണമായി.
ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റസ്റ്റാറന്റിലും അൽശുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150-ലധികം പേർ പങ്കെടുത്തു. പരിപാടിക്ക് കേളി റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനർ സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജി തോമസ്, യൂനിറ്റ് സെക്രട്ടറി ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഷഫീഖ്, ബിനീഷ്, നിസാർ, ഷിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.