റിയാദ്: കേളി കലാ സാംസ്കാരിക വേദി കുടുംബവേദി ജനകീയ ഇഫ്താർ വിരുന്ന് ഒരുക്കി. റിയാദ് സുലൈ അൽ അജ്യാൻ ഇസ്തിറാഹയിൽ നടന്ന ഇഫ്താറിൽ കുടുംബവേദിയിലെ അംഗങ്ങളും റിയാദിലെ പൊതുസമൂഹവും ഉൾപ്പെടെ 400ഓളം ആളുകൾ പങ്കെടുത്തു.
ഇഫ്താർ സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ്, ചെയർപേഴ്സൻ ഗീത ജയരാജ്, സാമ്പത്തിക കമ്മിറ്റി കൺവീനർ ജി.പി. വിദ്യ, ഭക്ഷണ കമ്മിറ്റി കൺവീനർ സുകേഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിജിൻ കൂവള്ളൂർ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ഫസീല മുള്ളൂർക്കര, ഷിനി നസീർ, വി.എസ്. സജീന, ജയരാജ്, വിജില ബിജു, ദീപ ജയകുമാർ, ജിജിത, സോവിന സാദിഖ്, നീന എന്നിവർ നേതൃത്വം നൽകി.
സൂരജ്, ബലരാമൻ, ജോർജ്, ഷറഫ്, അബ്ദുൽ നാസർ, സുനീർ ബാബു, ദിനീഷ് എന്നിവർ ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നൽകി. റിയാദിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും കേളിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചത്. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, കേളി പ്രസിഡൻറ് സെബിൻ ഇക്ബാൽ, ജോയൻറ് സെക്രട്ടറി സുനിൽ, വൈസ് പ്രസിഡൻറ് രജീഷ് പിണറായി, കാഹിം ചേളാരി എന്നിവർ ഇഫ്താറിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.