റിയാദ്: കേളി കലാസാംസ്കാരിക വേദി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. റിയാദ് ബഗ്ലഫിലെ കിങ്ഡം ഓഡിറ്റോറിയത്തിൽ നടന്ന കേളി 21ാം വാർഷികമായി 'കേളിദിനം 2022' ചടങ്ങിലാണ് കലണ്ടർ പ്രകാശനം നടന്നത്. നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ ക്ഷേമപദ്ധതികളുടെ വിവരങ്ങളുമായാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരാണ് കലണ്ടർ രൂപകൽപന ചെയ്തത്. പ്രകാശനച്ചടങ്ങിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. കൊപ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ്, അസാഫ് മർക്കറ്റിങ് മാനേജർ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തിൽ അസാഫ് എം.ഡി അബ്ദുല്ല അൽ അസാരി പ്രകാശനകർമം നിർവഹിച്ചു. അസാഫിനുള്ള ഉപഹാരം സെൻ ആന്റണിയിൽനിന്ന് അബ്ദുല്ല അൽ അസാരിയും കൊബ്ളാൻ പൈപ്പ്സിനുള്ള ഉപഹാരം കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മലിൽനിന്ന് സിദ്ദീക്കും ഏറ്റുവാങ്ങി. രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ, കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്റണി എന്നിവർ സംസാരിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.