റിയാദിലെ കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് സമ്മേളനം പ്രഭാകരൻ ബേത്തൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങൾ തുടരുന്നു. റിയാദ് ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് സമ്മേളനം ഇബ്രാഹിം കുട്ടി നഗറിൽ നടന്നു. യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡന്റ് കെ.വി. അലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സൈദ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷറഫു മൂച്ചിക്കൽ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം ഹാരിസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. നാസർ, പ്രയാഗ് പള്ളിപ്പുറം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
രതീഷ് രമണൻ (സെക്ര.), പ്രയാഗ് പള്ളിപ്പുറം (പ്രസി.), അബ്ദുൽ റഷീദ് (ട്രഷ.) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്, ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു എടപ്പുറത്ത്, പ്രദീപ് ആറ്റിങ്ങൽ, ഏരിയ ട്രഷറർ മുസ്തഫ, ജോയിൻറ് സെക്രട്ടറി സരസൻ, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, രക്ഷാധികാരി സമിതി അംഗം ജർനെറ്റ് നെൽസൺ എന്നിവർ സംസാരിച്ചു.
ദാഖൽ മഅദൂദ് യൂനിറ്റ് സമ്മേളനം സുധീർ സുൽത്താൻ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് ജയഭദ്രൻ അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സരസൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ജയൻ ആറ്റിങ്ങൽ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ബാബു ലാൽ, നിസാർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഷാജഹാൻ പൂക്കുഞ്ഞ് (സെക്ര.), ജയൻ ആറ്റിങ്ങൽ (പ്രസി.), സെബാസ്റ്റ്യൻ സത്യദാസ് (ട്രഷ.) എന്നിവരെ യൂനിറ്റ് ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സനാഇയ്യ അർബൈൻ ഏരിയ ബ്രിഡ്ജ് യൂനിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം ജോർജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രഡിഡന്റ് ജ്യോതി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അബ്ദുൽ നാസർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൽ സത്താർ, ഷാജി കുമാർ, അനീഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ചർച്ചകൾക്ക് കേന്ദ്ര വൈസ് പ്രഡിഡന്റ് രജീഷ് പിണറായി മറുപടി പറഞ്ഞു. അബ്ദുൽ സത്താർ (സെക്ര.), ഷാജി കുമാർ (പ്രസി.), ജ്യോതി (ട്രഷ.) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, സെക്രട്ടറി ജാഫർ ഖാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സുകേഷ് കുമാർ, അജിത്ത്, മൊയ്തീൻകുട്ടി, സഫറുല്ല, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസ്, സെയ്തലവി എന്നിവർ സംസാരിച്ചു.
റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് സമ്മേളനം വിജയകുമാർ നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് ശശിധരൻ പിള്ള അധ്യക്ഷതവഹിച്ചു. ഏരിയ കമ്മിറ്റി അംഗം പ്രഭാകരൻ ബേത്തൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി കെ.കെ. ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ചന്ദ്രൻ വരവുചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജോമോൻ സ്റ്റീഫൻ, ജോസഫ് മത്തായി, നജീബ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ശ്രീജിത്ത് ശ്രീധരൻ (സെക്ര.), ശശിധരൻ പിള്ള (പ്രസി.), ചന്ദ്രൻ (ട്രഷ.) എന്നിവരെ യൂനിറ്റ് ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവിൽ, സെക്രട്ടറി ബിജി തോമസ്, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, മീഡിയ വിഭാഗം വൈസ് ചെയർമാൻ ശ്രീകുമാർ വാസു, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ പി.പി. സലീം, ഇസ്മാഈൽ, ആഷിക് ബഷീർ എന്നിവർ സംസാരിച്ചു. സെപ്തംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മാർച്ച് മുതൽ മെയ് വരെ യൂനിറ്റ് സമ്മേളനങ്ങളും തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളനങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.